city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടാങ്കര്‍ ലോറി അപകടത്തിന്റെ ഏക ദൃക്സാക്ഷി; അപകടം നടന്നയുടനെ സമയോചിത ഇടപെടല്‍ നടത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ മനോജ് വെളിപ്പെടുത്തുന്നു..

കാസര്‍കോട്: (www.kasargodvartha.com 16.10.2019) ബുധനാഴ്ച പുലര്‍ച്ചെ കാസര്‍കോട് - മംഗളൂരു ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ദൃക്സാക്ഷിയാണ് സമീപത്തെ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ മനോജ്. മനോജിന്റെ സമയോചിതമായ ഇടപെടലാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിഞ്ഞത്. സാധാരണ ഗതിയില്‍ ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ എത്രയും പെട്ടെന്ന് ജീവനും കൊണ്ട് രക്ഷപ്പെടണമെന്നാണ് പലരും ആലോചിക്കാറുള്ളത്. എന്നാല്‍ മനോജ് മനോധൈര്യം കൈവരിച്ച് ലോറിക്കടുത്ത് പോകുകയും ഉടനടി ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്‌സെത്തി ചോര്‍ച്ച താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു.

ഇവിടുത്തെ ഭാഷ പോലും അറിയാത്ത തമിഴ്‌നാട്ടുകാരായ ഡ്രൈവറും ക്ലീനറും പകച്ചുനില്‍ക്കുമ്പോഴാണ് മനോജിന്റെ സന്ദര്‍ഭോജിത ഇടപെടല്‍ ഉണ്ടായത്. ഫയര്‍ ഫോഴ്‌സെത്തുമ്പോഴേക്കും സമീപത്തെ നാട്ടുകാരെയെല്ലാം മനോജ് വിവരമറിയിച്ചതിനാല്‍ ആളുകള്‍ എത്തി വീടുകള്‍ തോറും കയറിയിറങ്ങി ആളുകളെ ഒഴിപ്പിക്കാനായി.

മനോജിന്റെ പറയുന്നത് കേള്‍ക്കാം..


ടാങ്കര്‍ ലോറി അപകടത്തിന്റെ ഏക ദൃക്സാക്ഷി; അപകടം നടന്നയുടനെ സമയോചിത ഇടപെടല്‍ നടത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ മനോജ് വെളിപ്പെടുത്തുന്നു..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Accident, Tanker-Lorry, fire force, Security, Driver, Cleaner, Eye witness of tanker lorry accident 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia