എന്‍ഡോസള്‍ഫാന്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തുടങ്ങി; 2017 ലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന 275 പേരും പങ്കെടുത്തു, പുതുതായി 50 ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു, മെഗാ മെഡിക്കല്‍ ക്യാമ്പ് ഓഗസ്റ്റില്‍
Jul 10, 2019, 17:06 IST
മുളിയാര്‍: (www.kasargodvartha.com 10.07.2019) എന്‍ഡോസള്‍ഫാന്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് ബോവിക്കാനം ബി എ ആര്‍ എച്ച് സ്‌കൂളില്‍ നടന്നു. 2017 ലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന 275 പേരും പുതുതായി രജിസ്റ്റര്‍ ചെയ്ത 50 ലധികം പേരെയും പരിശോധിച്ചു. പ്രത്യേക മെഡിക്കല്‍ ക്യാമ്പിനു പുറമേ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി ജൂലൈ അവസാനം പുതിയ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുമെന്ന് എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ അറിയിച്ചു.
ജൂലൈ 20 നു ശേഷമാകും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ക്യാമ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുവാന്‍ നിര്‍ദേശിച്ചതെന്ന് ഡോ.രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. ഓഗസ്റ്റിലായിരിക്കും മെഗാ മെഡിക്കല്‍ നടക്കുന്നത്. ജൂലൈ 20 ന് ശേഷം അതാത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പില്‍ പങ്കെടുത്തിട്ടും ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പെടാത്തവര്‍ക്ക് വേണ്ടിയാണ് ക്യാമ്പ്.
പുതുതായി എത്തിയ 50 ലധികം പേരെയും ബുധനാഴ്ച നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഭാഗത്തില്‍പ്പെടുത്താന്‍ (ബയോളജിക്കല്‍ പോസിബിലിറ്റി) കഴിയുമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നവരെ ഫീല്‍ഡ് തല പരിശോധനയ്ക്ക് വിധേയമാക്കും. ഈ രണ്ടു റിപ്പോര്‍ട്ടുകളും മൂന്നാം ഘട്ട പരിശോധന നടത്തി ജില്ലാ കളക്ടര്‍ മുഖാന്തിരം എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ സമര്‍പ്പിക്കും.
ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കും മറ്റുള്ളവര്‍ക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കുടിവെള്ളവും നല്‍കി. ബോവിക്കാനം ബി എ ആര്‍ എച്ച് എസ് സ്‌കൂളിലെ 20 എന്‍ എസ് എസ് വാളണ്ടിയര്‍മാരാണ് ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, Kasaragod, Kerala, News, Muliyar, Endosulfan, camp, Medical-camp, Endosulfan mega Medical camp .
< !- START disable copy paste -->