നഗര ഹൃദയത്തില്‍ കുറ്റിയറ്റ വൈദ്യുതി പോസ്റ്റ്; ദുരന്തം കണ്മുന്നില് തന്നെ നടക്കും
Jul 2, 2019, 17:19 IST
കാസര്‍കോട്: (www.kasargodvartha.com 02.07.2019) നഗര ഹൃദയത്തില്‍ കുറ്റിയറ്റ വൈദ്യുതി പോസ്റ്റ് ജനങ്ങള്‍ക്ക് അപകടഭീഷണിയാകുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്പീഡ് വേ ഇന്നിന് മുന്‍വശത്തെ വൈദ്യുതി പോസ്റ്റാണ് ദ്രവിച്ച് നിലംപതിക്കാറായ നിലയിലുള്ളത്. ഏതുസമയത്തും പോസ്റ്റ് വീഴുമെന്ന അവസ്ഥയിലാണുള്ളത്. നഗരത്തിലെത്തുന്നവര്‍ ഭീതിയോടെയാണ് ഇതുവഴി നടന്നുപോകുന്നത്.
ആയിരക്കണക്കിന് ആളുകള്‍ പല ആവശ്യങ്ങള്ക്കുമായെത്തുന്ന സ്ഥലത്താണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പോസ്റ്റ് തകര്‍ന്നുവീണാല്‍ വന്‍ ദുരന്തം തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ദ്രവിച്ച് വീഴാറായിട്ടും ഇത് മാറ്റി സ്ഥാപിക്കാന്‍ ഇതുവരെ വൈദ്യുതി വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ മറ്റു തൂണുകള്‍ തമ്മില്‍ വലിച്ചുകെട്ടിയ കമ്പിയുടെ ബലത്തിലാണ് ഈ തൂണ് നിലനില്‍ക്കുന്നത്. അപകടം സംഭവിക്കുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെല്ലിക്കുന്ന് ഹാര്‍ബര്‍ റോഡില്‍ പത്തിലധികം വൈദ്യുതി തൂണുകള്‍ ചെറിയൊരു കാറ്റടിച്ചപ്പോള്‍ തകര്‍ന്നു വീണിരുന്നു. ജനസഞ്ചാരം കുറവായ സ്ഥലമായതു കൊണ്ടാണ് ദുരന്തം സംഭവിക്കാതിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Electric post, Collapse, Electric post in Bad condition.