city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | 'ഒരു വിവരവുമില്ലാതിരുന്ന മകള്‍ പൊടുന്നനെ സ്‌നേഹം നടിച്ചെത്തി തെറ്റിദ്ധരിപ്പിച്ച് വീടും സ്ഥലവും കൈക്കലാക്കി; എഴുത്തും വായനയും അറിയാത്തതിനാല്‍ വിദഗ്ധമായി കബളിപ്പിച്ചു'; കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍; വാര്‍ധക്യ കാലത്ത് കോടതി കയറേണ്ട സ്ഥിതിയെന്ന് ദമ്പതികള്‍

കാസര്‍കോട്: (www.kasargodvartha.com) മകള്‍ വീടും സ്ഥലം തട്ടിയെടുക്കുന്നതായി വെള്ളരിക്കുണ്ട് നരിമാളത്തെ സെലിന്‍ തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രണ്ട് പെണ്മക്കളാണ് ദമ്പതികള്‍ക്ക് ഉള്ളത്. ഇരുവരെയും കൊടുക്കേണ്ട വിഹിതം നല്‍കി മാന്യമായി വിവാഹം കഴിച്ചയച്ചിരുന്നതായി സെലിന്‍ തോമസ് പറഞ്ഞു. അതിനിടെ ഇളയ മകള്‍ അപകടത്തില്‍ മരിച്ചു. മൂത്തമകള്‍ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയതായും പിന്നീട് വര്‍ഷങ്ങളോളം വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും സെലിന്‍ തോമസ് കൂട്ടിച്ചേര്‍ത്തു.
         
Allegation | 'ഒരു വിവരവുമില്ലാതിരുന്ന മകള്‍ പൊടുന്നനെ സ്‌നേഹം നടിച്ചെത്തി തെറ്റിദ്ധരിപ്പിച്ച് വീടും സ്ഥലവും കൈക്കലാക്കി; എഴുത്തും വായനയും അറിയാത്തതിനാല്‍ വിദഗ്ധമായി കബളിപ്പിച്ചു'; കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍; വാര്‍ധക്യ കാലത്ത് കോടതി കയറേണ്ട സ്ഥിതിയെന്ന് ദമ്പതികള്‍

'ഭര്‍ത്താവിന് 86 വയസും എനിക്ക് 75 വയസുമാണ്. ഞങ്ങള്‍ ഒരുപാട് അസുഖങ്ങളെ കൊണ്ട് പ്രയാസപ്പെടുന്നു.
25 സെന്റ് സ്ഥലമാണ് ഞങ്ങള്‍ക്കുള്ളത്. 2019 നവംബറില്‍ പൊടുന്നനെ ഒരു ദിവസം മൂത്തമകളും ഭര്‍ത്താവും വന്നു. ഞങ്ങളെ നോക്കാനെന്ന് പറഞ്ഞുകൊണ്ട് ഒപ്പം താമസിക്കാന്‍ തുടങ്ങി. അതിനിടയ്ക്ക് വീട് അറ്റകുറ്റപ്പണി നടത്താമെന്നും അതിന് ബാങ്കില്‍ നിന്ന് വായ്പ എടുക്കാമെന്നും പറഞ്ഞുകൊണ്ട് ആധാരം കൈക്കലാക്കി. എഴുതാനും വായിക്കാനും അറിയാത്ത എന്നെ കൂട്ടിക്കൊണ്ട് പോയി വായ്പയ്ക്ക് എന്ന വ്യാജേന ആധാരത്തില്‍ ഒപ്പിടുവിച്ചു. 50,000 രൂപ വായ്പ എടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 8.5 ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഇതിന് ഇപ്പോള്‍ മുതല്‍ അടക്കാതെ, പലിശ മാത്രമാണ് അടയ്ക്കുന്നത്.
        
Allegation | 'ഒരു വിവരവുമില്ലാതിരുന്ന മകള്‍ പൊടുന്നനെ സ്‌നേഹം നടിച്ചെത്തി തെറ്റിദ്ധരിപ്പിച്ച് വീടും സ്ഥലവും കൈക്കലാക്കി; എഴുത്തും വായനയും അറിയാത്തതിനാല്‍ വിദഗ്ധമായി കബളിപ്പിച്ചു'; കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍; വാര്‍ധക്യ കാലത്ത് കോടതി കയറേണ്ട സ്ഥിതിയെന്ന് ദമ്പതികള്‍

പിന്നീടാണ് സ്ഥലവും വീടും നഷ്ടമായതായി എനിക്ക് മനസിലായത്. 25 സെന്റ് സ്ഥലമാണ് നഷ്ടമായത്. ഇത് ചോദ്യം ചെയ്തപ്പോള്‍ മകള്‍ ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് ആര്‍ടിഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ച് നിയമ വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ ഭൂമി കൈമാറ്റം റദ്ദാക്കി. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് മകള്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഞങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി തുച്ഛമായി ലഭിക്കുന്ന പെന്‍ഷന്‍ തുക മതിയാകുന്നില്ല.

മെച്ചപ്പെട്ട ചികിത്സ നേടുന്നതിന് പണത്തിനായി സ്ഥലം വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേസ് നീണ്ടുപോകും തോറും പ്രയാസങ്ങള്‍ കൂടി വരികയാണ്. മകള്‍ കേസ് നീട്ടിക്കൊണ്ട് പോയി ഞങ്ങളുടെ കാലശേഷം സ്വത്തുക്കള്‍ കൈക്കലാക്കാനാണ് ശ്രമിക്കുന്നത്. ഇനിയും കേസുമായി മുന്നോട്ട് പോകാന്‍ പ്രായമായ തങ്ങള്‍ക്കാവില്ല. അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം', സെലിന്‍ തോമസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എംഎം മത്തായി, കെജെ തോമസ് എന്നിവരും സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Allegation, Press Meet, Video, Complaint, Elderly parents alleging that daughter stealing house and land.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia