KMCC to honour | ഹാജി അബ്ദുല്ല ഹുസൈന് ദുബൈ കെഎംസിസിയുടെ ആദരവ് തിങ്കളാഴ്ച
Aug 20, 2022, 20:51 IST
കാസർകോട്: (www.kasargodvartha.com) ചെമ്മനാട് പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈനെ ദുബൈ ചെമ്മനാട് പഞ്ചായത് കെഎംസിസിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മേൽപറമ്പിൽ ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ട് പതിറ്റാണ്ട് കാലമായി മത, സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായ അബ്‌ദുല്ല ഹുസൈൻ എല്ലാവർക്കും സർവ സമ്മതനാണ്. നാട്ടിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പല വിഷയങ്ങളും അബ്‌ദുല്ല ഹുസൈന്റെ മുമ്പിൽ എത്തിയാൽ ഇരു കൂട്ടർക്കും തൃപ്തികരമായ പരിഹാരം ഉണ്ടായിരിക്കും. മുസ്ലിം ലീഗ് നേതൃനിരയിൽ എത്തിയ ഉടനെ പാർടിക്ക് സ്വന്തമായി ആസ്ഥാനം പണിതതും, കഴിഞ്ഞ 10 വർഷത്തിൽ അധികമായി പഞ്ചായത് മുസ്ലിം ലീഗ് കമിറ്റി നടപ്പിലാക്കി വരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള മാസന്തര സമാശ്വാസ പദ്ധതി മുടങ്ങാതെ നടന്നു പോകുന്നതും അബ്‌ദുല്ല ഹുസൈന്റെ ഇടപെടൽ കൊണ്ട് കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പിജി മെഡികൽ പരീക്ഷയിൽ റാങ്ക് ജേതാക്കളായവരെ കല്ലട്ര അബ്ബാസ് ഹാജിയുടെ പേരിൽ അനുമോദിക്കും. കെഎംസിസി ദുബൈ ചെമ്മനാട് പഞ്ചായത് കമിറ്റിയുടെ റിലീഫ് പദ്ധതിയായ മുസാഇദ: സ്പ്രെഡിങ് സ്മൈലിന്റെ അഞ്ചാം ഘട്ട സഹായ വിതരണവും ചടങ്ങിൽ നിർവഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി ശാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തും.

സിടി അഹ്‌മദ് അലി, ടിഇ അബ്‌ദുല്ല, എ അബ്ദുർ റഹ് മാൻ, കല്ലട്ര മാഹിൻ ഹാജി, എംഎൽഎമാരായ എൻഎ നെല്ലികുന്ന്, എകെഎം അശ്റഫ്, എൻഎ ഹാരിസ് തുടങ്ങിയവർ പങ്കെടു ക്കും. വൈകുന്നേരം മൂന്ന് മണിക്ക് മേൽപറമ്പ് മിൽ ജംഗ്ഷനിൽ നിന്ന് വാഹനങ്ങളുടെയും, ബാൻഡ് വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മർഹൂം കല്ലട്ര അബ്ബാസ് ഹാജി നഗറിലേക്ക് ഹാജി അബ്ദുല്ല ഹുസൈനെ ആനയിക്കും. നവാസ് പാലേരി നയിക്കുന്ന ഇശൽ മേളയും നടക്കും.
വാർത്താസമ്മേളനത്തിൽ കെഎംസിസി ജില്ലാ ട്രഷറർ ടി ആർ ഹനീഫ്, പഞ്ചായത് പ്രസിഡൻ്റ് പിഎം മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രടറി ഹനീഫ് കട്ടക്കാൽ, ഓർഗനൈസേഷൻ സെക്രടറി സിഎ ഫറാസ് എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Press meet, Video, KMCC, Melparamba, Chemnad, Dubai KMCC to honour Haji Abdullah Hussain. < !- START disable copy paste -->