Arrested | 'ഭാര്യക്കും കുട്ടിയ്ക്കും ഒപ്പം കാറില്‍ യാത്ര ചെയ്യവെ മയക്കുമരുന്ന് കടത്ത്'; കുപ്രസിദ്ധ കുറ്റവാളി ടി എച് റിയാസ് അറസ്റ്റില്‍
Nov 26, 2022, 12:15 IST
നീലേശ്വരം: (www.kasargodvartha.com) കുപ്രസിദ്ധ കുറ്റവാളി ടി എച് റിയാസ് കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായതായി പൊലീസ്. അറസ്റ്റിലാകുന്ന അവസരത്തില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇത് സംബന്ധിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ: വെള്ളിയാഴ്ച രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടപ്പുറത്ത് വെച്ചാണ് റിയാസും(40) ഭാര്യ സുമയ്യ(35) യും പിടിയിലായത്.
പൊലീസ് കൈകാണിച്ചു നിര്‍ത്താതെ പോയ കെ എല്‍ 60 എസ് 3007 ടാറ്റാ അല്‍ട്രോസ് കാര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്നും മാരക മയക്കുമരുന്നായ 5.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 50 ല്‍ പരം കേസുകളില്‍ പ്രതിയാണ് റിയാസ്. ഇപ്പോള്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വര്‍ടേഴ്സില്‍ താമസിക്കുകയാണ് റിയാസ്. ഭാര്യ സുമയ്യ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുകയാണ്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലാകുന്ന അവസരത്തില്‍ ഇവര്‍ക്കൊപ്പം ഒരു വയസ്സ് പ്രായമുള്ള കുഞ്ഞും
ഉണ്ടായിരുന്നു.
പ്രതിയെ പിടികൂടിയ സംഘത്തില്‍ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ശ്രീഹരി, എസ് ഐ ശ്രീജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശൈലജ, പൊലീസുകാരായ മഹേഷ്, ഡ്രൈവര്‍ മനു, കാഞ്ഞങ്ങാട് ഡിവൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബകര്‍ കല്ലായി, നികേഷ്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.
ഇരുവരേയും കോടതിയില്‍ ഹാജരാക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Drugs, Criminal-Gang, Police, Notorious criminal TH Riaz arrested, 'Drug trafficking while traveling in car with wife and child'; Notorious criminal TH Riaz arrested.
< !- START disable copy paste -->