city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drinking water project | കാസർകോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റിന്റെ കുടിവെള്ള പദ്ധതി ചൊവ്വാഴ്ച നാടിന് സമർപിക്കും

കാസർകോട്: (www.kasargodvartha.com) കുവൈറ്റിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ 'കാസർകോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റ്‌' (KEA) നിർമിച്ച സഗീർ തൃക്കരിപ്പൂർ മെമോറിയൽ കുടിവെള്ള പദ്ധതിയിലെ ആദ്യത്തെ പ്രൊജക്ട്, കാലങ്ങളായി മുപ്പതോളം കുടുംബങ്ങൾ കുടി വെള്ളത്തിനു നെട്ടോട്ടമൊടുന്ന, ചെമ്മനാട് പഞ്ചായതിലെ കോളിയടുക്കം ഹൗസിങ് കോളനിയിൽ ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് സമർപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
  
Drinking water project | കാസർകോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റിന്റെ കുടിവെള്ള പദ്ധതി ചൊവ്വാഴ്ച നാടിന് സമർപിക്കും

രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ്‌ പാദൂർ, ചെമ്മനാട് ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ സുഫൈജ അബൂബകർ, വാർഡ് മെമ്പർ മനോജ്‌ കുമാർ, കെ ഇ എ ഭാരവാഹികളായ എൻജിനീയർ അബൂബകർ, മുഹമ്മദ് കുഞ്ഞി സി എച്, സലാം കളനാട്, രാമകൃഷ്ണൻ കള്ളാർ സുബൈർ കാടങ്കോട് തുടങ്ങിയവർ പങ്കെടുക്കും.

കഴിഞ്ഞ 17 വർഷങ്ങളായി കുവൈറ്റിൽ പ്രവർത്തിക്കുന്ന സംഘടന വിവിധ കാരുണ്യ പ്രവർത്തനങ്ങളാണ് കുവൈറ്റിലും നാട്ടിലുമായി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രളയ ദുരിതങ്ങൾക്കിടയിലും, കോവിഡ് കാലത്തും സംഘടന നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ജില്ലാ പഞ്ചായത് സംഘടിപ്പിച്ച ഓക്സിജൻ ചാലൻജിൽ പങ്കാളിയായി കുവൈറ്റിൽ നിന്നും ഓക്സിജൻ സിലിൻഡർ എത്തിച്ച് പ്രശസ്തി പത്രം നേടി. ആരോഗ്യ മേഖലകളിലും, നിരവധി ബഡ്സ് സ്‌കൂളുകളിലും കെ ഇ എയുടെ സഹായമെത്തി. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടുന്ന അംഗങ്ങളുടെ മക്കൾക്ക് അംഗീകാരം നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സംഘടനയുടെ സ്ഥാപക നേതാവും, കുവൈറ്റിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ സഗീർ തൃക്കരിപ്പുരിന്റെ ഓർമകളുമായാണ് പദ്ധതിയെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ പ്രൊജക്റ്റ് കൺവീനർ സലാം കളനാട്, ഹോം കൺവീനർ എൻജിനീയർ അബൂബകർ, ട്രഷറർ മുഹമ്മദ്‌ കുഞ്ഞി, എക്‌സിക്യൂടീവ് അംഗം നവാസ് പള്ളിക്കാൽ എന്നിവർ പങ്കെടുത്തു.



Keywords:  Kasaragod, Kerala, News, Top-Headlines, Video, Press Meet, Kuwait, Rajmohan Unnithan, Inauguration, Panchayath, Kasaragod Expatriate Association Kuwait's drinking water project will be inaugurated on Tuesday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia