പ്രമുഖ ജനറല്‍ പ്രാക്ടീഷ്യണറും അലര്‍ജി സ്പെഷ്യലിസ്റ്റുമായ ഡോ. എന്‍. കൃഷ്ണഭട്ട് വിരമിക്കുന്നു; ഹൃദ്യമായ യാത്രയയപ്പ് നല്‍കി ചെസ്റ്റ് സൊസൈറ്റി
May 28, 2020, 16:51 IST
കാസര്‍കോട്: (www.kasargodvartha.com 28.05.2020) പ്രമുഖ ജനറല്‍ പ്രാക്ടീഷ്യണറും അലര്‍ജി സ്പെഷ്യലിസ്റ്റുമായ ഡോ. എന്‍. കൃഷ്ണഭട്ട് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. ചെസ്റ്റ് സൊസൈറ്റി അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. അരനൂറ്റാണ്ട് കാലത്തെ ആധുര സേവനത്തിന് ശേഷമാണ് ഡോ. എന്‍. കൃഷ്ണഭട്ട് വിരമിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്.
ഡോ. അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. നാരായണ പ്രദീപ് സ്വാഗതം പറഞ്ഞു. വിവിധ തുറകളിലുള്ള ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ആശംസകളറിയിച്ചു. ക്ലീനിക്കും ലാബും ഒഴിവാക്കി ഇനിയുള്ള കാലം സംഘര്‍ഷരഹിതമായ ഗൃഹജീവിതം നയിക്കുമെന്നും കാസര്‍കോട്ട് തന്നെ ഉണ്ടാകുമെന്നും ഡോ. എന്‍. കൃഷ്ണഭട്ട് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ഡോ. സത്യനാഥ്, ഡോ. രാജേഷ്, ഡോ. ജനാര്‍ദ്ദന, ഡോ. രാകേഷ്, ഡോ. നൗഫര്‍, ഡോ. പ്രസാദ്, ഡോ. ഫസല്‍, ഡോ. ശ്രീറാം, ഡോ. സുകേഷ് രാജ്, ഡോ. മാത്യു അബ്രഹാം, ഡോ. രമേശന്‍, ഡോ. സുന്ദരന്‍, ഡോ. മയൂര പ്രഭു തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, News, Kerala, Doctor, Retired, Video, Conference, Dr. N Krishna Bhat retired