city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിവൈഡറുകൾക്ക് റിഫ്ലക്ടറുകൾ ഇല്ല; പരാതിക്ക് പിന്നാലെ ചെറുവത്തൂർ ടൗണിൽ ആർടിഒ എൻഫോഴ്സ്മെൻ്റിൻ്റെ അടിയന്തിര ഇടപെടൽ

ചെറുവത്തൂർ: (www.kasargodvartha.com 11.07.2021) ദേശീയപാത എൻ എച്- 66ൽ ചെറുവത്തൂർ ടൗണിൽ പുതുതായി സ്ഥാപിച്ച ഡിവൈഡറുകൾക്ക് റിഫ്ലക്ടറുകൾ ഘടിപ്പിക്കാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി.

ഇതിനെതിരെ ഉദ്യോഗസ്ഥർക്ക് വാട്സ് ആപിൽ പരാതി ലഭിച്ചതിന് പിന്നാലെ അടിയന്തരമായി റിഫ്ലക്ടറുകൾ സ്ഥാപിച്ചു.

ജൂലായ് ഏഴാം തീയതി ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷ കൗൺസിലിംഗ് യോഗത്തിലെ നിർദേശപ്രകാരമാണ് ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗത്തിൻ്റെ വാട്സ് ആപ് നമ്പർ നിരത്തുകളിലെ അപകട സാധ്യതയുള്ള സാഹചര്യങ്ങൾ റിപോർട് ചെയ്യുവാനായി പൊതു ജനങ്ങൾക്കായി നൽകിയത്.

ഡിവൈഡറുകൾക്ക് റിഫ്ലക്ടറുകൾ ഇല്ല; പരാതിക്ക് പിന്നാലെ ചെറുവത്തൂർ ടൗണിൽ ആർടിഒ എൻഫോഴ്സ്മെൻ്റിൻ്റെ അടിയന്തിര ഇടപെടൽ

കനത്ത മഴയിൽ ഒരു ഇന്നോവ കാർ ഡിവൈഡറിൽ കയറി അപകടം സംഭവിച്ച പരാതിയിൻമേൽ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ ജെഴ്സൺ ടി എമിൻ്റെ നിർദേശ പ്രകാരം ദേശിയ പാത റോഡ് മാർകിംഗ് അധിക്യതരുമായി ബന്ധപ്പെട്ടാണ് റിഫ്ളക്ടർ സ്ഥാപിക്കാനുള്ള നടപടി ഉണ്ടായത്.

വാട്സ്ആപ് വഴി ലഭിക്കുന്ന പൊതുജനങ്ങളുടെ പരാതിയിൻ മേൽ അന്വേഷണം നടത്തി ബന്ധപ്പെട്ട അധിക്യതരുമായി ചേർന്ന് വരും ദിവസങ്ങളിലും റോഡ് സുരക്ഷ പ്രവർത്തനങ്ങൾ തുടരുമെന്നും ആർ ടി ഒ അറിയിച്ചു.

എം വി ഐ സാജു ഫ്രാൻസിസ്, എ എം വി ഐമാരായ ഗണേശൻ കെവി, ജിജോ വിജയ് സി വി, പ്രവീൺ കുമാർ എം, വിജേഷ് പി വി, സുധീഷ് എം എന്നിവർ സ്ഥലത്തെത്തി റോഡ് മാർകിംഗിന് നേതൃത്യം നൽകി.


Keywords:  Kerala, News, Kasaragod, Top-Headlines, Road, Car, Accident, Police, Complaint, Video, Dividers have no reflectors; RTO Enforcement immediately intervenes in Cheruvathur town following the complaint.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia