നഗരസഭാ യോഗത്തില്‍ വീണ്ടും ബിജെപി കൗണ്‍സിലര്‍മാരുടെ ബഹളം; അജണ്ട പാസാക്കി ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിട്ടു
Feb 15, 2017, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 15/02/2017) കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും ബിജെപി കൗണ്‍സിലര്‍മാരുടെ ബഹളം. ഭവന പുനരുദ്ധാര പദ്ധതിയില്‍ അഴിമതി നടത്തിയ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജിവെക്കണമെന്നും മറ്റും ആവശ്യപ്പെട്ടാണ് പ്ലകാര്‍ഡുകളുമേന്തി ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചത്. ഇതേ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ അജണ്ട പാസാക്കി യോഗം പിരിച്ചുവിട്ടതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഡയസില്‍ നിന്നും ഇറങ്ങിപ്പോയി.
തളങ്കരയിലെ ആഇശ യു.എസ് മുഹമ്മദിന് ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അനുവദിച്ച ഡി.ഡി മറ്റൊരു ആഇശയ്ക്ക് നല്‍കിയതും ഗുണഭോക്ത്ൃ ലിസ്റ്റില്‍ ഇല്ലാത്ത ഫാത്വിമ അബ്ദുല്‍ കരീം എന്നവര്‍ക്ക് ഡി.ഡി അനുവദിച്ചതായും 19 പേരുടെ ഡി.ഡി മെമ്പര്‍ സെക്രട്ടറിയുടെ അനുവാദമില്ലാതെ മാറ്റിയെടുത്തതായും ആരോപിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചത്.
കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ അജണ്ടകള്‍ പാസാക്കിയ ചെയര്‍പേഴ്‌സന്റെ നടപടി ജനാധിപത്യ രീതിയിലല്ലെന്ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു. ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോകുന്നതിലൂടെ മുസ്ലിംലീഗ് അംഗങ്ങള്‍ക്ക് കൂടുതല്‍ അഴിമതികള്‍ക്ക് കളമൊരുക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. ബിജെപി ഉന്നയിച്ച അഴിമതി സംബന്ധമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി വ്യക്തതയുണ്ടാക്കാതെ ചെയര്‍പേഴ്‌സണ്‍ ഒളിച്ചോടുകയാണ്. പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാതെ ധിക്കാരപരമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ചെയര്‍പേഴ്‌സണ്‍ ജനാധിപത്യ സംവിധാനങ്ങളെ തന്നെ വെല്ലുവിളിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ബിജെപി മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി.

വീഡിയോ കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kasaragod-Municipality, BJP, Councilor, Dispute in Municipality council meet again.