city-gold-ad-for-blogger
Aster MIMS 10/10/2023

'റോഡ് കീറിമുറിച്ച് ക്രൈംബ്രാഞ്ചിന് പുതിയ കെട്ടിടം; പകരം റോഡ് സഞ്ചാരയോഗ്യമാക്കണം'; ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്‌പോര്; പൊലീസുമായും തർക്കം

അണങ്കൂർ: (www.kasargodvartha.com 16.02.2022) അണങ്കൂർ പഴയ റോഡിൽ ക്രൈംബ്രാഞ്ചിന്റെ പുതിയ കെട്ടിടത്തെ ചൊല്ലി ഉദ്യോഗസ്ഥരും ജനപ്രതിനിയുടെ നേതൃത്വത്തിൽ നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്‌പോര്. റോഡ് കീറിമുറിച്ച് കെട്ടിടം നിർമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ പി രമേശിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

  
'റോഡ് കീറിമുറിച്ച് ക്രൈംബ്രാഞ്ചിന് പുതിയ കെട്ടിടം; പകരം റോഡ് സഞ്ചാരയോഗ്യമാക്കണം'; ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്‌പോര്; പൊലീസുമായും തർക്കം



ഏകദേശം 1.25 കോടി രൂപ ചെലവിൽ 4500 സ്‌ക്വ. ഫീറ്റ് വിസ്തീർണത്തിൽ ക്രൈംബ്രാഞ്ചിന് കെട്ടിടം പണിയാനാണ് പദ്ധതി. ഇവിടെയുണ്ടായിരുന്ന റോഡിന് പകരമായി കെട്ടിടത്തിന്റെ ഇരുവശങ്ങളിലുമായി നഗരസഭയുടെ നേതൃത്വത്തിൽ റോഡ് നിർമിക്കാനുള്ള പ്രവർത്തങ്ങളും നടന്നുവരുന്നു. എന്നാൽ ഇരുഭാഗങ്ങളിലും റോഡ് നിർമിച്ച് സഞ്ചാരയോഗ്യമാക്കാതെ കെട്ടിടനിർമാണം അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ മണ്ണിറക്കിയതിനെ ചൊല്ലിയാണ് ഇരുവിഭാഗങ്ങളും ബുധനാഴ്ച രാവിലെ വാക്‌പോര് നടന്നത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ് ഇൻസ്‌പെക്ടർ അജിത് കുമാർ, എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘവുമായും തർക്കം നടന്നു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തെ തടസപ്പെടുത്തുന്ന രീതിയിൽ നിർമാണ പ്രവർത്തങ്ങൾ പാടില്ലെന്നും ഇരുവശങ്ങളിലും റോഡ് സഞ്ചാരയോഗ്യമാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോവാൻ പാടുള്ളൂവെന്ന് കോടതി വിധിയുണ്ടെന്ന് രമേശൻ പറഞ്ഞു.

എന്നാൽ ഇരുവശങ്ങളിലും സഞ്ചരിക്കാവുന്ന തരത്തിൽ റോഡ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ടാർ അടക്കമുള്ള കാര്യങ്ങൾ നഗരസഭയാണ് ചെയ്യേണ്ടതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പി എം സുരേഷ് കുമാർ പറഞ്ഞു. അതേസമയം കൂടുതൽ സമരപരിപാടികളും നിയനടപടികളുമായി മുന്നോട്ട് പോവുമെന്ന് നാട്ടുകാർ പറഞ്ഞു.


Keywords:  Anangoor, Kasaragod, Kerala, News, Road, Road-damage, Road Tarring, BJP, President, Police, Issue, Video, Crimebranch, Natives, DYSP, Dispute between Crime Branch officials and locals.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL