ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ അദാലത്തില്‍ പരിഗണിച്ചത് 64 പരാതികള്‍; പരിഹരിക്കാത്ത പരാതികളില്‍ കേസെടുക്കാന്‍ നിര്‍ദേശം, മടിക്കൈ എരിക്കുളം തീവെപ്പ് കേസ് പുരന്വേഷണത്തിന് ഉത്തരവ്
Aug 20, 2019, 15:55 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2019) ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ അദാലത്തില്‍ പരിഗണിച്ചത് 64 പരാതികള്‍. ഭൂരിഭാഗം പരാതികളും അദാലത്തില്‍ തീര്‍പ്പാക്കി. അതേസമയം പരിഹരിക്കാന്‍ കഴിയാത്ത പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡി ജി പി നിര്‍ദേശം നല്‍കി. കാസര്‍കോട് കളേ്രക്ടറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. 81 പരാതികളായിരുന്നു അദാലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പരമാവധി പരാതികള്‍ ഉടന്‍ തീര്‍പ്പാക്കി. ചിലത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
മടിക്കൈ എരിക്കുളം തീവെപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സംയുക്ത ജമാഅത്തിന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും പ്രതിനിധികള്‍ ഡി ജി പിക്ക് നിവേദനം നല്‍കി. കേസ് ഡി സി ആര്‍ ബി. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഡി ജി പി കൈമാറി.
ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, എ എസ് പി ഡി ശില്‍പ, അഡീഷണല്‍ എസ് പി. പി ബി പ്രശോഭ്, ഡി വൈ എസ് പിമാരായ പി കെ സുധാകരന്‍, പി ബാലകൃഷ്ണന്‍ നായര്‍, എം സുനില്‍ കുമാര്‍, എം അസിനാര്‍, ജയ്‌സണ്‍ എബ്രഹാം, എം പ്രദീപ് കുമാര്‍ എന്നീ ഡി വൈ എസ് പിമാരും ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും അദാലത്തില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Adalath, Top-Headlines, case, DGP Loknath Behra Adalath conducted
< !- START disable copy paste -->