city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bridge | ഇതിലൂടെ എങ്ങനെ കടന്നുപോകും? അപകടാവസ്ഥയില്‍ വര്‍ഷങ്ങള്‍ പഴക്കമുളള പാലം; മറുകര കടക്കാന്‍ പാടുപെട്ട് അനവധി കുടുംബങ്ങള്‍; രോഗികളെ കൊണ്ടുപോകുന്നത് കസേരയില്‍ ഇരുത്തി ചുമന്ന്

പൈവളികെ: (www.kasargodvartha.com) 40 വര്‍ഷത്തോളം പഴക്കമുളള പാലം അപകടാവസ്ഥയിലായതോടെ ദുരിതത്തിലായി ജനങ്ങള്‍. കൈവരിയടക്കം തകര്‍ന്നതോടെ വീതികുറഞ്ഞ പാലത്തിലൂടെയുള്ള കാല്‍നട യാത്ര തന്നെ ദുസ്സഹമായിരിക്കുകയാണ്. പൈവളികെ പഞ്ചായതിലെ നാലാം വാര്‍ഡായ ആവളയെയും 11-ാം വാര്‍ഡായ മാണിപ്പാടിയെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നിരിക്കുന്നത്. പൈവളികെ പഞ്ചായത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡിലാണ് ഈ ദുര്‍ഗതി.
          
Bridge | ഇതിലൂടെ എങ്ങനെ കടന്നുപോകും? അപകടാവസ്ഥയില്‍ വര്‍ഷങ്ങള്‍ പഴക്കമുളള പാലം; മറുകര കടക്കാന്‍ പാടുപെട്ട് അനവധി കുടുംബങ്ങള്‍; രോഗികളെ കൊണ്ടുപോകുന്നത് കസേരയില്‍ ഇരുത്തി ചുമന്ന്

100 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരില്‍ കൂടുതലും കര്‍ഷകരാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുകയാണ്. ഇവര്‍ അപ്പുറം കടന്നെത്താന്‍ ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. വാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നുപോകാനാവാത്തത് മൂലം രോഗികളെ കസേരയില്‍ ഇരുത്തി പാലത്തിലൂടെ ചുമന്ന് അപ്പുറത്തെത്തിക്കുന്ന ദയനീയ കാഴ്ചയാണ് ഇവിടെ ദിനേന കാണാവുകയെന്ന് പ്രദേശവാസികള്‍ പറയുന്നു. വയോധികരെയടക്കം ഇങ്ങനെ ചുമന്ന് കൊണ്ടുവരുന്നത് മൂലം അവര്‍ ശാരീരിക അവശതകളും അനുഭവിക്കേണ്ടി വരുന്നു.

ഗ്യാസ് സിലിന്‍ഡര്‍ അടക്കമുള്ള അവശ്യ സാധങ്ങളും വീടുകളിലേക്ക് ഏറെദൂരം തലചുമടായാണ് കൊണ്ടുപോകുന്നത്. അടിയന്തര സാഹചര്യങ്ങളിലടക്കം ഈ കുടുംബങ്ങള്‍ ഏറെ കഷ്ടപ്പാടുകളാണ് താണ്ടേണ്ടി വരുന്നത്. പാലത്തിനും അപ്പുറത്തും ഇപ്പുറത്തുമായി പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ മണ്‍പാത നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ പാലമില്ലാത്തത് മൂലം അപ്പുറം കടന്നെത്താനാവുന്നില്ല. തൊട്ടടുത്ത ജന്‍ക്ഷനായ കയര്‍ക്കട്ടയിലേക്ക് ഇവിടെ നിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്.
        
Bridge | ഇതിലൂടെ എങ്ങനെ കടന്നുപോകും? അപകടാവസ്ഥയില്‍ വര്‍ഷങ്ങള്‍ പഴക്കമുളള പാലം; മറുകര കടക്കാന്‍ പാടുപെട്ട് അനവധി കുടുംബങ്ങള്‍; രോഗികളെ കൊണ്ടുപോകുന്നത് കസേരയില്‍ ഇരുത്തി ചുമന്ന്

വാഹനങ്ങള്‍ കൂടി കടന്നുപോകുന്ന തരത്തില്‍ പുതിയ പാലത്തിനായി പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത് അധികൃതര്‍ മന്ത്രിമാര്‍ക്ക് വരെ പരാതി നല്‍കിയിട്ടും ആവശ്യം മാത്രം അംഗീകരിക്കപ്പെട്ടിട്ടില്ല. നബാര്‍ഡ് ഫണ്ട് അടക്കം ഉപയോഗിച്ച് പഞ്ചായതിന് തന്നെ പാലം നിര്‍മിക്കാനാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. വേഗത്തില്‍ അധികൃതര്‍ ഇടപെട്ട് ഇനിയെങ്കിലും തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Complaint, Bridge, Collapse, Public-Demand, Video, Panchayath, Demands for new bridge.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia