city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ലഹരി വിമുക്ത ചികിത്സാ കേന്ദ്രം വരുന്നു; ഉദ്ഘാടനം 18ന്

കാസര്‍കോട്:(www.kasargodvartha.com 15/02/2019) എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ നീലേശ്വരം ഡീ അഡിക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷ്ണര്‍ ജേക്കബ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയാകും. എക്‌സൈസ് - ആരോഗ്യ വകുപ്പുകളുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ ലഹരി വര്‍ജന മിഷന്‍ പ്രവര്‍ത്തനമായ വിമുക്തിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന ആദ്യ ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സ സൗജന്യമാണ്.
കാസര്‍കോട്ട് ലഹരി വിമുക്ത ചികിത്സാ കേന്ദ്രം വരുന്നു; ഉദ്ഘാടനം 18ന്

മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് ആസക്തരായവരെ ചികിത്സയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ജില്ലകളില്‍ ലഹരി വിമോചന ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുന്നത്. ചികിത്സയ്ക്കും മരുന്നിനും ആവശ്യമായ ഫണ്ട് എക്‌സൈസ് വകുപ്പാണ് നല്‍കുന്നത്. അസിസ്റ്റന്റ് സര്‍ജന്‍, ക്ലിനിക്കല്‍ സൈക്കൊളജിസ്റ്റ്, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, സ്റ്റാഫ് നേഴ്‌സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

നവംബര്‍ 16ന് സെന്ററില്‍ ഒപി, ഐപി വിഭാഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനകം 102 പേര്‍ ചികിത്സയ്ക്ക് എത്തിയിട്ടുണ്ട്. നാര്‍കോട്ടിക് ആസക്തിയുള്ളവര്‍ക്ക് ചികിത്സ വേണം എന്നതിനാലാണ് ഡി അഡിക്ഷന്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാറുകള്‍ അടച്ച സമയം മയക്കുമരുന്നുപയോഗം കൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കാര്യമായ ശ്രദ്ധയാണ് നല്‍കുന്നതെന്ന് ജേക്കബ് ജോണ്‍ പറഞ്ഞു. ജില്ലയില്‍ കോളജ്, സ്‌കൂളുകള്‍ എന്നിവിടങ്ങളിലായി 150 ലഹരി വിമുക്ത ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് ബോധവല്‍കരണ പ്രവര്‍ത്തനം നടത്തുന്നു. ലഹരിക്കെതിരെ കായിക ലഹരി പ്രോത്സാഹിപ്പിക്കാന്‍ ഫിഷറീസ് സ്‌കൂളുകളിലും ആദിവാസി വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളിലും സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നുണ്ട്.

ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ കിറ്റി ഷോ നടത്തുന്നതോടൊപ്പം കൊളജ് തലത്തില്‍ ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിം മത്സരവും നടത്തും. അസി. എക്‌സൈസ് കമീഷ്ണന്‍ എം കെ മോഹനനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Inauguration, P.Karunakaran-MP, Press meet, De addiction centers will be inaugurated on 18th 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia