city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

15 - 18 വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് കാസർകോട്ട് തുടക്കമായി

കാസർകോട്: (www.kasargodvartha.com 03.02.2022) 15 - 18 വയസിന് ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് തുടക്കമായി. ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇ ചന്ദ്രശേഖരൻ എം എൽ എ നിർവഹിച്ചു. കാസർകോട് ഗവ. ജനറൽ ആശുപത്രിക്ക് കീഴിലുള്ള വാക്സിൻ വിതരണം നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു.

  
15 - 18 വയസിന് ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് കാസർകോട്ട് തുടക്കമായി



ഓണ്‍ലൈനായും സ്‌പോട് റെജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയും. www(dot)cowin(dot)gov(dot)in എന്ന വെബ്‌സൈറ്റ് വഴിയാണ് റെജിസ്‌ട്രേഷന്‍ നടത്തേണ്ടത്. 2007 ലോ അതിന് മുമ്പോ ജനിച്ചവര്‍ക്കാണ് വാക്‌സിനെടുക്കാന്‍ അവസരം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും റെജിസ്റ്റർ ചെയ്യാം. കൊവാക്‌സിന്‍ ആണ് കൗമാരക്കാര്‍ക്കായി നല്‍കുക.

കാസർകോട് ടൗൺ ഹോളിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, ഡോ. നാരായണ നായക്, നഗരസഭ കൗൺസിലർമാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുർ റഹ്‌മാൻ ചക്കര, ഇഖ്ബാൽ ബാങ്കോട്, എം ലളിത, ശാരദ, ലേഡി ഹെൽത് ഇൻസ്പെക്ടർ ജലജ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ശ്രീജിത്, സിസ്റ്റർ ആർ ആതിര, അശ്‌റഫ് എടനീർ, മുസമ്മിൽ, ഖലീൽ ശെയ്ഖ്, ഇർശാദ് പളളം, ഫൗസിയ, നാജിയ, നിഹില എന്നിവർ സംബന്ധിച്ചു.

കുമ്പളയിൽ കൗമാരക്കാർക്ക് കോവിഡ് വാക്സിനേഷൻ തുടങ്ങി

കുമ്പള: കുമ്പള സി എച് സിയിൽ മെഡികൽ ഓഫീസർ ഡോ. കെ ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഹെൽത് സൂപെർവൈസർ ബി അശ്‌റഫ് അധ്യക്ഷത വഹിച്ചു. 28 ദിവസം കഴിഞ്ഞാൽ രണ്ടാം ഡോസ് നൽകും. ബുധൻ ഒഴികെ എല്ലാ ദിവസങ്ങളിലും വാക്സിൻ നൽകും. ബുധനാഴ്ച 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഷിൽഡ് വാക്സിൽ ഒന്നും, രണ്ടും ഡോസ് നൽകും. 2774 കുട്ടികളാണ് വാക്സിനെടുക്കാൻ ഉള്ളത്.
100 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകാനുള്ള ക്യാംപയിനും തുടക്കം കുറിച്ചു.


ലക്ഷ്മണ പ്രഭു, ഗന്നിമോൾ, കുഞ്ഞാമി, ബാലചന്ദ്രൻ സി സി, അഖിൽ കാരായി, ശാരദ, ധന്യമോൾ, വീണ, ബേബി, നവിത, സരള, ഖദീജ സംബന്ധിച്ചു.

നീലേശ്വരം താലൂക് ആശുപത്രിയിൽ കൗമാരക്കാർക്ക് കോവിഡ് വാക്സിനേഷൻ തുടങ്ങി


നീലേശ്വരം: താലൂക് ആശുപത്രിയിൽ കൗമാരക്കാർക്ക് കോവിഡ് വാക്സിനേഷൻ തുടങ്ങി. സൂപ്രണ്ടൻ്റ് ഡോ. ജമാൽ അഹ്‌മദ്‌, പബ്ലിക് ഹെൽത് നഴ്സ് ഉഷ, സ്റ്റാഫ് നഴ്സ് ആര്യ ബാബു, ദിലിപ് കുമാർ കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബുധനാഴ്ചയൊഴികെയുള്ള എല്ലാ ദിവസങ്ങളിലും 15 - 18 വയസിന് ഇടയിലുള്ളവർക്ക് വാക്സിനേഷൻ നൽകും. കോവിഷീൽഡ് വാക്സിനേഷൻ ബുധനാഴ്ചകളിലാണ് നൽകുന്നത്.


Keywords:  Kasaragod, Kanhangad, Uppala, Kumbala, COVID-19, Vaccinations, Children, Inauguration, MLA, Video, E.Chandrashekharan-MLA, District-Hospital, General-hospital, Covid vaccination for teenagers begins.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia