7 വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 15,000 രൂപ പിഴയും
Dec 10, 2019, 13:31 IST
കാസര്‍കോട്: (www.kasargodvartha.com 10.12.2019) ഏഴു വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 15,000 രൂപ പിഴയും. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ രവീന്ദ്രനെന്ന സ്വാമിയപ്പയാണ് (63) കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചത്. 2016 മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പിഎസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഹൊസ്ദുര്‍ഗ് സിഐ യു പ്രേമനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Molestation, case, Police, Kanhangad, court, Court verdict 7 years in imprisonment in molestation case