'എസ് ' വളവിൽ തുടർച്ചയായ അപകടം; മണ്ണുമാന്തിയന്ത്രം ലോറിയിൽ നിന്ന് തെറിച്ച് വീണ് ഗതാഗതം തടസപെട്ടു
Feb 23, 2021, 19:15 IST
നീലേശ്വരം: (www.kasargodvartha.com 23.02.2021) മടിക്കൈ കല്യാൺ റോഡിലെ കണിച്ചിറ 'എസ് ' വളവിൽ മണ്ണുമാന്തിയന്ത്രം ലോറിയിൽ നിന്ന് തെന്നി വീണ് ഗതാഗതം തടസപെട്ടു. ഭാഗ്യം കൊണ്ടാണ് ആളപായമൊഴിവായത്. കണിച്ചിറ റോഡിലെ എസ് വളവ് എന്ന സ്ഥലത്തു വെച്ച് കയറ്റം കയറുന്നതിനിടയിൽ ലോറിയിൽ കയറ്റികൊണ്ടു പോകുകയായിരുന്ന മണ്ണുമാന്തി യന്ത്രം താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
കയറ്റം കയറുന്നതിടയിൽ നിരന്തരം അപകടം ഉണ്ടാവുന്ന റോഡ് കൂടിയാണിത്. അതിനാൽ തന്നെ സമീപത്തുള്ള വീട്ടുകാർ പേടിയോടെയാണ് ഓരോ ദിവസവും കഴിഞ്ഞു കൂടുന്നത്. പൂർണമായും മടിക്കൈ പഞ്ചായത്തിലൂടെ കടന്നു പോവുന്ന ഈ റോഡ് നവീകരിച്ചിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. എന്നാൽ നവീകരണം നടക്കുന്ന സമയത്തൊന്നും അപകട ഭീഷണിയുയർത്തുന്ന എസ് വളവ് റോഡ് നേരെയാക്കാൻ അധികൃതർ തയാറായിട്ടില്ല.

എസ് വളവിനു താഴെയുള്ള വീടിന്റെ മുറ്റത്തേക്കാണ് അപകടം സംഭവിക്കുന്ന വാഹനങ്ങൾ മറിഞ്ഞു വീഴുന്നത്. മാസത്തിൽ ഒരു തവണയെങ്കിലും ചരക്കുലോറികളും മറ്റും എസ് വളവിൽ അപകടത്തിൽ പെടുന്നുണ്ട്. അപകടം വീട്ടുകാരെ ബാധിച്ചിട്ടു പോലും ഇതുവരെ വേണ്ട നടപടികൾ ഒന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയിൽ ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു.
< !- START disable copy paste -->