city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയില്‍ ആദ്യമായി; ഓഫീസുകളില്‍ നിന്ന് ഒപ്പിട്ട് മുങ്ങുന്നവരെ കുടുക്കാന്‍ ആപ്പ് റെഡി

കാസര്‍കോട്: (www.kasargodvartha.com 20.02.2019) ഇന്ത്യയില്‍ ആദ്യമായി ഓഫീസുകളില്‍ നിന്ന് ഒപ്പിട്ട് മുങ്ങുന്നവരെ കുടുക്കാന്‍ ആപ്പ് റെഡി. കാസര്‍കോട് ജില്ല ഭരണകൂടമാണ് ഐ ടി മിഷന്‍ കാസര്‍കോടിന്റെ കീഴിലുള്ള ഡിസ്ട്രിക്റ്റ് ഇ ഗവേണന്‍സിന്റെ സഹകരണത്തോടെ ആപ്പ് തയ്യാറാക്കിയിരിക്കുന്ന്ത്. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഫൈനക്‌സ് ഇന്നവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകരാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫൈനക്‌സിന്റെ പ്രവര്‍ത്തകരായ ചെട്ടുംങ്കുഴിയിലെ അഭിലാഷ്, സത്യന്‍, പൊയിനാച്ചിയിലെ ആര്‍ കെ ഷിദിന്‍, ചെര്‍ക്കളയിലെ ജിത്തു ജോയി എന്നിവരാണ് ജില്ലാ ഭരണകൂടത്തിന് വേണ്ടി ആപ്പ് രൂപകല്‍പന ചെയ്തത്.
ഇന്ത്യയില്‍ ആദ്യമായി; ഓഫീസുകളില്‍ നിന്ന് ഒപ്പിട്ട് മുങ്ങുന്നവരെ കുടുക്കാന്‍ ആപ്പ് റെഡി

കൃഷി ഭവനുകള്‍, വില്ലേജ് ഓഫിസുകള്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസുകള്‍ റവന്യു വകുപ്പില്‍പ്പെട്ട കലക്‌ട്രേറ്റ് ,താലുക്ക് ഓഫീസ്, ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസികളായ എ ഡി എം, സബ് കലക്ടര്‍ ഓഫീസുകള്‍, അക്ഷയ സെന്റര്‍, കലക്ടറും, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും, പി ഡബ്ല്യു ഡി എന്‍ജിനിയര്‍മാര്‍, മുനിസിപാലിറ്റികള്‍ എന്നിവയാണ് ഇപ്പോള്‍ ആപ്പിന് കീഴില്‍ കൊണ്ടുവന്നിട്ടുള്ളത്. ഒരു ഉദ്യോഗസ്ഥനോ ജീവനക്കാരനോ ഓഫിസില്‍ ജോലിക്കെത്തിയാല്‍ ഉടന്‍ തന്നെ കാസര്‍കോട് കണക്ട് എന്ന ആപ്പില്‍ ലോഗിന്‍ ചെയ്യണം. ബന്ധപ്പെട്ട അധികാരികളുടെ യോഗങ്ങളോ മറ്റ് സര്‍ക്കാര്‍ പരിപ്പാടികളോ ഉണ്ടെങ്കില്‍ അത് സന്ദേശമായി നല്‍കാവുന്നതാണ്. ഇതുവഴി പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥന്‍ സീറ്റില്‍ ഉണ്ടോ എന്നത് സംബന്ധിച്ച കാര്യങ്ങള്‍ അറിയാവുന്നതാണ്. ഉദ്യോഗസ്ഥന്‍ അവധിയാലാണെങ്കില്‍ അടുത്ത് ജോലിക്ക് വരുന്ന ദിവസവും സമയവും കൃത്യമായി പൊതു ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

ഡ്യൂട്ടിയില്‍ ആണെങ്കില്‍ അത് സ്റ്റാറ്റസ് ആയും നല്‍കാവുന്നതാണ്. ആപ്പിന്റെ യൂസറായ ഒരാള്‍ക്ക് തങ്ങളുടെ അപേക്ഷയില്‍ ഒരു നടപടിയും ഉണ്ടായില്ലെങ്കില്‍ അക്കാര്യം കലക്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ സന്ദേശം അയക്കാവുന്ന സംവിധാനവും അപ്പിലുണ്ട്.

ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള റേറ്റിംഗ് സംവിധാനവും ആപ്പിലുണ്ട്. ആപ്പില്‍ കയറുന്നവരുടെ ഫോണ്‍ നമ്പറിലേക്ക് ഒ ടി പി ലഭിക്കും. ഇതിനു ശേഷം ഒ ടി പി നമ്പര്‍ കൊടുത്ത് ലോഗിന്‍ ചെയ്താല്‍ ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാനും മറ്റും സാധിക്കും. ഇതിലൂടെ ഓരോ ഓഫിസുകളുടെയും പ്രവര്‍ത്തനം കൃത്യമായി മനസിലാക്കാന്‍ കലക്ടര്‍ക്ക് നേരിട്ട് സാധിക്കുകയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കഴിയും. സര്‍ക്കാര്‍ ഓഫിസുകളില്‍  ഉദ്യോഗസ്ഥര്‍കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കുകയും  പലരും ഒപ്പിട്ട് നേരത്തെ മുങ്ങുന്നതായുമുള്ള പരാതികള്‍ വ്യാപകമായതോടെയാണ് ജില്ലാ ഭരണകൂടം തന്നെ നേരിട്ട് രംഗത്തിറങ്ങി ഇത്തരത്തില്‍ ആപ്പ് രൂപകല്‍പന ചെയ്തത്.വ്യഴാഴ്ച്ച മുതല്‍ ആപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാകും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Connect Kasargod App for offices, Video, Kasaragod, Office, News, Top-Headlines.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia