city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കിടപ്പിലായ ഗാന്ധിയന് ജപ്തി ഭീഷണി; ദുരിതം പേറുന്നത് ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ഉപ്പള: (www.kasargodvartha.com 26/01/2017) രാജ്യം 68-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ 10 വര്‍ഷം മുമ്പ് ഖാദി ബോര്‍ഡില്‍ നിന്നും 10,000 രൂപ വായ്പയെടുത്ത ഗാന്ധിയന്റെ വീടിന് ഖാദി ബോര്‍ഡ് ജപ്തി നോട്ടീസ് പതിച്ചു. ഗാന്ധിയനായി ജീവിച്ചുവരുന്ന ബന്ദിയോട് ഭഗവതി നഗര്‍ സ്വദേശിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മാധവ ആചാരി (78)യുടെ കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

ഖാദി ബോര്‍ഡില്‍ ഇതിനകം 65,000 രൂപ വായ്പാ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടുണ്ട്. ഇതിനിടയിലാണ് ഉപ്പള വില്ലേജ് ഓഫീസര്‍ വന്നു സ്ഥലം അളന്ന് തിട്ടപ്പെടുത്തി നോട്ടീസ് പതിച്ചത്. മൂന്ന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ കിടപ്പിലായ മാധവ ആചാരിക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. ഭാര്യ ഓമന മൂന്നു വര്‍ഷം മുമ്പ് മരണപെട്ടു. തകര്‍ന്നു വീഴാറായ ഓടിട്ട വീട്ടിലാണ് ആചാരിയും കുടുംബവും ദുരിത ജീവിതം നയിക്കുന്നത്.

ചികിത്സ ചിലവു മാത്രം മാസം 4,000 രൂപ വേണ്ടി വരുന്നു. രണ്ട് പെണ്‍മക്കളും ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ തുച്ചമായ ശമ്പളത്തിന്  ക്ലീനിംഗ് ജോലിക്ക് പോകുന്നത് കൊണ്ടാണ് വീട് പട്ടിണിയില്ലാതെ കഴിയുന്നത്. മകന്‍ തന്നെ തിരിഞ്ഞ് നോക്കാറില്ലെന്ന് ഒട്ടിയ വയറുമായി എല്ലും തോലുമായ ഈ മനുഷ്യന്‍ പരിതപിക്കുമ്പോള്‍ ഒരു പിതാവിനും ഈ ഗതി വരരുതെന്നു ഏതൊരാളും മനസ്സ് കൊണ്ട് പ്രാര്‍ത്ഥിച്ചു പോകും.

സ്വന്തമായി റേഷന്‍ കാര്‍ഡോ, 78 വയസ് കഴിഞ്ഞ വൃദ്ധന് വാര്‍ധക്യ പെന്‍ഷന്‍ പോലും ലഭിച്ചിട്ടില്ല. ഇന്നേവരെ സര്‍ക്കാരിന്റെ യാതൊരു സാമ്പത്തിക സഹായവും ഈ കുടുംബത്തിനു ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് കുടുംബത്തിനു വേണ്ട സംരക്ഷണം ഉണ്ടാക്കണമെന്ന് ഉപ്പള പൗരസമിതി ജനറല്‍ സെക്രട്ടറി കെ. എഫ്. ഇഖ്ബാല്‍ ആവശ്യപ്പെട്ടു.
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കിടപ്പിലായ ഗാന്ധിയന് ജപ്തി ഭീഷണി; ദുരിതം പേറുന്നത് ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Keywords:  Kasaragod, Kerala, Congress, Video, Uppala, Congress worker needs yours help.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia