Conference | കേരള വെറ്ററിനേറിയന്‍സ് സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ പടന്നക്കാട്ട്
May 12, 2023, 15:28 IST
കാസര്‍കോട്: (www.kasargodvartha.com) മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനയായ കേരള വെറ്ററിനേറിയന്‍സ് സര്‍വീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ശനി, ഞായര്‍ (മെയ് 13, 14) ദിവസങ്ങളില്‍ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ മുഖ്യാഥിതി ആയിരിക്കും.
സംഘടനയുടെ സംസ്ഥാന ഭാരവാഹികളും, ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അവരുടെ കുടുംബങ്ങളും ഉള്‍പെടെ 250 പേര്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുള്ള ശാസ്ത്രീയ സെമിനാര്‍, കുടുംബ സംഗമം, പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടി, സംഘടനാ ചര്‍ചകള്‍ എന്നിവ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും. ഡെര്‍മറ്റോളോജിസ്‌റ് ഡോ. ഉമേഷ് കാലഹള്ളി, സിനിമാ താരം കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും
വാര്‍ത്താസമ്മേളനത്തില്‍ ഡോ. സുരേഷ് ബി, ഡോ. വി വി പ്രദീപ് കുമാര്‍, ഡോ. ജി എം സുനില്‍, ഡോ. കെ എം സതീശന്‍, ഡോ. എ മുരളിധരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Malayalam News, Kerala News, Kerala Veterinarians Service Association, Press Meet, Conference, Kerala Veterinarians Service Association State Conference on Saturday and Sunday.
< !- START disable copy paste -->