city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കരാർ പ്രകാരം കൈവശം വെച്ച സ്ഥലത്തെ വീടും മതിലും കോടതി ഇന്‍ജന്‍ക്ഷന്‍ നിലനില്‍ക്കെ തകര്‍ത്തു'; തുടര്‍ചയായി നടക്കുന്ന അക്രമത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി; പൊലീസ് നോക്കുകുത്തിയായി മാറിയതായും ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 13.04.2022) കരാർ പ്രകാരം കൈവശം വെച്ച സ്ഥലത്തെ വീടും മതിലും കോടതി ഇന്‍ജന്‍ക്ഷന്‍ നിലനില്‍ക്കെ തകര്‍ത്തതായും തുടര്‍ചയായി നടക്കുന്ന അക്രമത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കിയതായും മംഗല്‍പാടിയിലെ അബ്ദുൽ കരീം അട്ക, അബ്ബാസ് ഓണന്ത എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
                              
'കരാർ പ്രകാരം കൈവശം വെച്ച സ്ഥലത്തെ വീടും മതിലും കോടതി ഇന്‍ജന്‍ക്ഷന്‍ നിലനില്‍ക്കെ തകര്‍ത്തു'; തുടര്‍ചയായി നടക്കുന്ന അക്രമത്തിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി; പൊലീസ് നോക്കുകുത്തിയായി മാറിയതായും ആക്ഷേപം

തുടര്‍ചയായ അക്രമത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നോക്കുകുത്തിയായി മാറിയതായും ഇവര്‍ ആരോപിച്ചു. യൂസഫ് ഓണന്ത എന്ന ആളില്‍ നിന്നും സെന്റിന് 85,000 രൂപ വില നിശ്ചയിച്ച് 30,00,000 രൂപക്ക് മൂന്ന്ഏകര്‍ 54 സെന്റ് സ്ഥലം അബ്ദുൽ കരീം കൈവശം വച്ച് വരികയാണ്. ഇതിനിടയില്‍ യൂസുഫിന്റെ ഒത്താശയോടെ മുഹമ്മദ് അബ്ദുൽ മജീദ്, സാബു ജോസഫ്, മുഹ് യുദ്ദീന്‍ അശ്ഫാഖ് എന്നിവര്‍ ഭൂമി തങ്ങളുടെതാണെന്ന് അവകാശപ്പെട്ട് ഭീഷണി മുഴക്കുകയും തുടര്‍ചയായി സ്ഥലത്ത് അക്രമം നടത്തുകയും അശ്ലീലം എഴുതി വയ്ക്കുകയും ചെയ്യുന്നു എന്നാണ് പരാതി.



കോടതിയില്‍ നിന്ന് ഇവര്‍ക്കെതിരെ ഇന്‍ജന്‍ക്ഷന്‍ ഓർഡര്‍ വാങ്ങിയെങ്കിലും നടപടി സ്വീകരിക്കാന്‍ കുമ്പള പൊലീസ് തയ്യാറാവുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. പകരം തനിക്കും സഹോദരനുമെതിരെ കേസ് എടുക്കുകയാണ് ചെയ്തത്. പ്രസ്തുത സ്ഥലത്തെ നിര്‍മാണം തടയുകയും അവിടെയുണ്ടായിരുന്ന വീടിന്റെ മേല്‍ക്കൂര പൊളിക്കുകയും പണിക്കാരെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു വരികയാണ്. നല്‍കിയ പരാതിയിലൊന്നും തന്നെ കുമ്പള പൊലീസ് നടപടിയുമെടുത്തില്ലെന്നും ഇവർ ആരോപിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Complaint, Police, Video, Conference, Court, Complaint that house and wall were demolished while the court injection was still in place.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia