പട്ടിക വിഭാഗക്കാര്‍ക്കുള്ള ഭൂമി വിതരണത്തില്‍ അനാസ്ഥയെന്ന് പരാതി; ജില്ലാ ട്രൈബല്‍ ഓഫീസറെ ഉപരോധിച്ചു
Jul 1, 2019, 20:22 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2019) പട്ടിക വിഭാഗക്കാര്‍ക്കുള്ള ഭൂമി വിതരണത്തില്‍ അനാസ്ഥയെന്ന് പരാതി. ഇതേതുടര്‍ന്ന് പട്ടികജാതി വിഭാഗക്കാര്‍ ജില്ലാ ട്രൈബല്‍ ഓഫീസറെ ഉപരോധിച്ചു. ദളിത് മഹാ സഭയുടെ നേതൃത്വത്തിലാണ് കാസര്‍കോട് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഓഫീസറെ ഉപരോധിച്ചത്. പട്ടികജാതി വികസന വകുപ്പ് കഴിഞ്ഞ യു ഡി എഫ് ഗവ. കാലത്ത് നടപ്പിലാക്കിയ 'ആശിക്കും ഭൂമി ആദിവാസികള്‍ക്ക്' എന്ന പദ്ധതി പ്രകാരം 10 സെന്റില്‍ താഴെ ഭൂമി കാണിക്കുന്നവര്‍ക്ക് ഭൂമി വാങ്ങാനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഈ പദ്ധതിയില്‍ ഭൂമിക്കായി 250 ഓളം പേര് അപേക്ഷ നല്‍കിയിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ രംഗത്തു വന്നതോടെ ആദിവാസി ഭൂരഹിത പദ്ധതിയെന്ന പേരുമാറ്റി മുമ്പ് അപേക്ഷ നല്‍കിയവരെ പരിഗണിക്കാതെ പുതിയ ആളുകള്‍ക്ക് സഹായം അനുവദിക്കുന്നുവെന്നാണ് ദളിത് മഹാ സഭ ആരോപിക്കുന്നത്. നാലു വര്‍ഷം മുമ്പ് അന്നത്തെ ജില്ലാ കലക്ടറെ സമീപിക്കുകയും ആദ്യം അപേക്ഷ നല്‍കിയവരെ പരിഗണിച്ച് ശേഷം മാത്രമേ പുതുതായി അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമേ സഹായം നല്കാന് പാടുള്ളൂവെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കലക്ടറും അന്നത്തെ ട്രൈബല്‍ ഓഫീസറും അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍ അപേക്ഷകരെ പരിഗണിക്കാതെ ഉദാസീനത കാണിക്കുകയാണെന്നാണ് ആരോപണം.
സമരത്തിന് ദളിത് മഹാ സഭ നേതാവ് പി കെ രാമന്, ജില്ലാ ചെയര്മാന് ഒ കെ പ്രഭാകരന് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, complaint, Complaint against Land distribution: District tribal officer blocked