city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് എഫ് ഇ ചിട്ടി വിളിച്ചവരെ യഥാസമയം പണം നല്‍കാതെ നിസാര കാരണങ്ങളുടെ പേരില്‍ മാനേജര്‍മാര്‍ വലയ്ക്കുന്നതായി പരാതി; ഇടപാടുകാര്‍ സംഘടിച്ച് കണ്‍സ്യൂമര്‍ ഫോറം രൂപീകരിച്ചു, ചിട്ടി നല്‍കാതിരിക്കാന്‍ സ്വകാര്യ കോര്‍പറേറ്റ് ചിട്ടികളുമായി ഗൂഢാലോചന നടത്തുന്നതായും ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 11.07.2019) കെ എസ് എഫ് ഇ ചിട്ടി വിളിച്ചവരെ യഥാസമയം പണം നല്‍കാതെ നിസാര കാരണങ്ങളുടെ പേരില്‍ മാനേജര്‍മാര്‍ വലയ്ക്കുന്നതായി പരാതിയുയര്‍ന്നു. ഇതേതുടര്‍ന്ന് ഇടപാടുകാര്‍ സംഘടിച്ച് കണ്‍സ്യൂമര്‍ ഫോറം രൂപീകരിച്ചു. ചിട്ടി നല്‍കാതിരിക്കാനും സ്ഥാപനത്തെ തകര്‍ക്കുന്നതിനുമായി സ്വകാര്യ കോര്‍പറേറ്റ് ചിട്ടികളുമായി കെ എസ് എഫ് ഇയിലെ ചില ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുകയാണെന്ന് കണ്‍സ്യൂമര്‍ ഫോറം ഭാരവാഹികള്‍ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിരവധി കുടുംബങ്ങളാണ് ഉദ്യോഗസ്ഥരുടെ അലംഭാവവും അനാസ്ഥയും കാരണം യഥാസമയം ചിട്ടി പണം നല്‍കാതെ വലയുന്നതെന്ന് ഭാരവവാഹികള്‍ പറഞ്ഞു. കാസര്‍കോട് കെ എസ് എഫ് ഇയില്‍ നിന്നും 100x10,000 ഡിവിഷന്‍ ചിട്ടിയില്‍ 40 ശതമാനം കിഴിവില്‍ വിളിച്ച ചിട്ടിക്ക് കാസര്‍കോട് കലക്ട്രേറ്റിന്റെ എതിര്‍വശത്തുള്ള അഞ്ച് സെന്റും ഫ്‌ളാറ്റ് സമുച്ചയവും ജാമ്യം നല്‍കിയിട്ടും ഈ സ്ഥലത്തിന് ഒറിജിനല്‍ അടിയാധാരം വേണമെന്ന് പറഞ്ഞ് വാശി പിടിച്ച് അഞ്ചു മാസമായി ചിട്ടിപ്പണം നല്‍കാതെ നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഇടപാടുകാരനായ സണ്ണി തോമസ് പറഞ്ഞു. അടിയാധാരത്തിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും എടുത്തുനല്‍കുകയും കൂടാതെ 1,300 രൂപയുടെ ബോണ്ട് നല്‍കിയിട്ടും ചിട്ടിപ്പണം നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.

ഇങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇടപാടുകാര്‍ നേരിടുന്നത്. നീലേശ്വരത്തെ ബ്രാഞ്ചിലും ഇടപാടുകാര്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 36,506 കോടി രൂപ ഇപ്പോള്‍ വിറ്റുവരവുള്ള കെ എസ് എഫ് ഇ 1969 ജനുവരി ആറിന് 10 ബ്രാഞ്ചും 45 ജീവനക്കാരുമായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളമായി 577 ബ്രാഞ്ചും 6807 ജീവനക്കാരും അടങ്ങുന്ന വലിയ പ്രസ്ഥാനമായി മാറ്റിയത് ജനങ്ങളുടെ അളവറ്റ സഹകരണം കൊണ്ടുമാത്രമാണ്. 100 കോടി രൂപയാണ് കെ എസ് എഫ് ഇയുടെ മൂലധനം.

സംസ്ഥാന സര്‍ക്കാരിനെ കരിവാരിത്തേക്കാനും ഇടപാടുകാരെ ആത്മഹത്യയിലേക്ക് നയിക്കാനുമാണ് ചില ഉദ്യോഗസ്ഥര്‍ ഗൂഢശ്രമം നടത്തുന്നതെന്നും കണ്‍സ്യൂമര്‍ ഫോറം ഭാരവാഹികള്‍ ആരോപിച്ചു. തെക്കന്‍ ജില്ലക്കാരായ ചില മാനേജര്‍മാരാണ് ഏറ്റവും കൂടുതല്‍ ഇടപാടുകാരെ ദ്രോഹിക്കുന്നത്. കെ എസ് എഫ് ഇയുടെ ആസ്ഥാനത്തും പരാതിയുമായി ബന്ധപ്പെട്ട് സമീപിച്ചാല്‍ ഉഴപ്പന്‍ സമീപനമാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയു ഇടപെട്ട് എത്രയും പെട്ടെന്ന് കെ എസ് എഫ് ഇയുടെ ഇടപാടുകള്‍ സുതാര്യമാക്കണമെന്ന് കണ്‍സ്യൂമര്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് ഇസ്മാഇൗല്‍ ചിത്താരി, വൈസ് പ്രസിഡണ്ട് അസീസ് മഡിയന്‍, ജനറല്‍ സെക്രട്ടറി സണ്ണി തോമസ്, ജോ. സെക്രട്ടറി ഷാജി വേരനാനിക്കാല്‍, ട്രഷറര്‍ അഗസ്റ്റിന്‍ നടയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കെ എസ് എഫ് ഇ ചിട്ടി വിളിച്ചവരെ യഥാസമയം പണം നല്‍കാതെ നിസാര കാരണങ്ങളുടെ പേരില്‍ മാനേജര്‍മാര്‍ വലയ്ക്കുന്നതായി പരാതി; ഇടപാടുകാര്‍ സംഘടിച്ച് കണ്‍സ്യൂമര്‍ ഫോറം രൂപീകരിച്ചു, ചിട്ടി നല്‍കാതിരിക്കാന്‍ സ്വകാര്യ കോര്‍പറേറ്റ് ചിട്ടികളുമായി ഗൂഢാലോചന നടത്തുന്നതായും ആക്ഷേപം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, complaint, Press meet, cash, Complaint against KSFE Chitty; Consumer Forum formed
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia