ബസുകള്‍ മത്സര ഓട്ടത്തില്‍; സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്തുന്നില്ലെന്ന് പരാതി, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മുന്നറിയിപ്പുമായി മുഹമ്മദ് തുരുത്തിയുടെ വീഡിയോ
Dec 13, 2017, 14:14 IST
നായന്മാര്‍മൂല: (www.kasargodvartha.com 13.12.2017) ബസുകള്‍ മത്സര ഓട്ടത്തിനെ തുടര്‍ന്ന് സ്‌റ്റോപ്പുകളില്‍ നിര്‍ത്തുന്നില്ലെന്ന് പരാതിയുയര്‍ന്നു. സന്തോഷ് നഗറിലെ ബസ് സ്‌റ്റോപ്പിലാണ് ബസുകള്‍ നിര്‍ത്തുന്നില്ലെന്ന പരാതിയുയരുന്നത്. ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല, കുമ്പള അക്കാദമി, ജി.എം.വി.എച്ച്.എസ്.എസ് തളങ്കര, കാസര്‍കോട് ഗവ. കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ബസ് നിര്‍ത്താതുമൂലം കൃത്യസമയത്ത് സ്‌കൂളിലെത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി.
ബസ് സ്റ്റോപ്പിലെത്തിയ സാമൂഹ്യ പ്രവര്‍ത്തകനായ മുഹമ്മദ് തുരുത്തി വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ കണ്ടതോടെയാണ് ബസുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ ബസിന് കല്ലെറിഞ്ഞ് പ്രശ്‌നങ്ങള്‍ ആകുന്നതിനു മുമ്പ് ഈ പ്രശ്‌നത്തിന് പരിഹാരം അവര്‍ തന്നെ കണ്ടെത്തണമെന്ന് മുഹമ്മദ് കുഞ്ഞി വീഡിയോയില്‍ ആവശ്യപ്പെടുന്നു. നാട്ടുകാരും സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Video, Bus, Complaint, School, Students, Protest, Bus stop, Complaint against Buses for Non stopping at Bus Stops.