കാസര്‍കോട് നഗരസഭയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ ജില്ലാ കലക്ടര്‍ ഞെട്ടി; 63 ജീവനക്കാര്‍ വേണ്ടിടത്ത് ഉണ്ടായിരുന്നത് 19 പേര്‍ മാത്രം, അവധിയിലുള്ള രണ്ടു പേര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഒപ്പിട്ട് മുങ്ങി, രണ്ടു വര്‍ഷം മുമ്പ് സ്ഥാപിച്ച പഞ്ചിംഗ് പ്രവര്‍ത്തിച്ചത് 5 മാസം മാത്രം
Feb 8, 2019, 18:18 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2019) കാസര്‍കോട് നഗരസഭയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ ജില്ലാ കലക്ടര്‍ ഡി സജിത് ബാബു ശരിക്കും ഞെട്ടി. 63 ജീവനക്കാര്‍ വേണ്ടിടത്ത് ഉണ്ടായിരുന്നത് 19 പേര്‍ മാത്രം. അവധിയിലുള്ള രണ്ടു പേര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഒപ്പിട്ട് മുങ്ങുകയായിരുന്നു. വൈകിട്ട് 4.45 മണിയോടെയാണ് ജില്ലാ കലക്ടറും ഉന്നത ഉദ്യോഗസ്ഥരും നഗരസഭയില്‍ മിന്നല്‍ പരിശോധന നടത്തിയത്.
രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും വരുന്ന ദിവസങ്ങള്‍ ആയതു കൊണ്ട് ദൂരെയുള്ള ഉദ്യോഗസ്ഥരെല്ലാം തലേദിവസങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് ഒപ്പിട്ട് മുങ്ങുന്നത് പതിവാണെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് കലക്ടറും സംഘവും നഗരസഭയില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്. 62 ജീവനക്കാരില്‍ 19 ജീവനക്കാര്‍ മാത്രമാണ് തല്‍സ്ഥാനങ്ങളിലുണ്ടായിരുന്നത്. രണ്ടു പേര്‍ അവധിയിലായിരുന്നു. ഇവരുടെ അവധി അപേക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ സെക്രട്ടറി സര്‍ക്കാരിന്റെ ഔദ്യോഗിക കോണ്‍ഫറന്‍സിനായി ചെയര്‍പേഴ്‌സണിനൊപ്പം മൂന്നാറിലാണ്. 41 ഓളം പേരാണ് പ്രവര്‍ത്തി സമയത്തിന് മുമ്പ് തന്നെ മുങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് തന്നെ നഗരസഭയില്‍ ഉദ്യോഗസ്ഥരുടെ മുങ്ങല്‍ തടയുന്നതിനായി പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ അഞ്ചു മാസം മാത്രമാണ് പഞ്ചിഗം മെഷീന്‍ പ്രവര്‍ത്തിച്ചത്. ഒന്നര വര്‍ഷത്തോളമായി പഞ്ചിംഗ് മെഷീന്‍ കേടായിക്കിടക്കുകയാണ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് നഗരസഭയില്‍ പഞ്ചിംഗ് മെഷീന്‍ ഒരുക്കിയത്. ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നഗരസഭയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഉള്ള ജീവനക്കാര്‍ തന്നെ ജോലിയില്‍ അലംഭാവം കാണിച്ച് നേരത്തെ മുങ്ങുന്നത്.
ഉച്ചയ്ക്കും അഞ്ചു മണിക്കു മുമ്പുള്ള ട്രെയിനുകളില്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ഓഫീസ് വിട്ട് പോവുകയാണ് പതിവെന്ന് നഗരവാസികള്‍ പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ ഇത്തരം അലംഭാവംമൂലം പദ്ധതി നിര്‍വ്വഹണം പോലും തടസപ്പെടുന്നതായി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നഗരസഭയിലെ ഒഴിവുകളില്‍ നിയമനം നടത്താത്തതും സ്ഥലം മാറിപ്പോകുന്നവര്‍ക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതും നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District Collector, Kasaragod-Municipality, Collector's raid in Municipality
< !- START disable copy paste -->