സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: സമരത്തിന്റെ 451-ാം ദിവസം കരിങ്കൊടി പിടിച്ച് പ്രതിഷേധ റാലിയും സംഗമവും, ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ത്വാഖ അഹ് മദ് അല്‍ അസ്ഹരി
Jan 3, 2020, 21:08 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2020) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിത കാല സമരത്തിന്റെ 451-ാം ദിവസം കരിങ്കൊടി പിടിച്ച് പ്രതിഷേധ റാലിയും സംഗമവും നടത്തി. കാസര്‍കോട് ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച റാലിയില്‍ സംബന്ധിച്ചവര്‍ സി ബി ഐക്കെതിരെ കരിങ്കൊടി പിടിച്ചാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് നഗരം ചുറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സമരപന്തലില്‍ റാലി സമാപിച്ചു.
കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് അല്‍ അസ്ഹരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കേസില്‍ പുനരന്വേഷണം നടത്തി മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതു വരെ അനിശ്ചിതകാല സമരവും മറ്റു പ്രതിഷേധ ചടങ്ങുകളും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി രണ്ടു തവണ സി ബി ഐയുടെ അന്വേഷണ റിപോര്‍ട്ട് തള്ളുകയാണ് ചെയ്തത്. കേസില്‍ ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സി ബി ഐയോട് കോടതി നിര്‍ദേശിട്ട് ഒരു വര്‍ഷം പിന്നിട്ടും സി ബി ഐ നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സിദ്ദീഖ് നദ്വി, സി എ മുഹമ്മദ് ഷാഫി, സുബൈര്‍ പടുപ്പ്, ഉബൈദുല്ല കടവത്ത്, കരിവെള്ളൂര്‍ വിജയന്‍, രവീന്ദ്രന്‍, അബൂബക്കര്‍ ഉദുമ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Strike, C.M Abdulla Maulavi, CM Abdulla Maulavi's death; Protest rally conducted
< !- START disable copy paste -->