city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയ്യടിച്ചില്ലെങ്കിലും അവഗണിക്കരുത്, കൊറോണക്കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ശുചീകരണ തൊഴിലാളികളെ അവഗണിച്ച് അധികൃതരും

കാസർകോട്: (www.kasargodvartha.com 27.03.2020) കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും പ്രശംസിക്കുമ്പോൾ നമ്മൾ കാണാതെ പോകുന്ന ഒരു കൂട്ടരുണ്ട്. അതിരാവിലെയും വൈകിട്ടും നഗരം ശുചിയാക്കുന്ന തൊഴിലാളികളാണവർ. അതിരാവിലെ അഞ്ചു മണിക്ക് നഗരത്തിൽ എത്തുന്ന ശുചീകരണ തൊഴിലാളികളും തങ്ങളുടെ ജീവൻ പണയം വെച്ചാണ് സേവനം ചെയ്യുന്നത്. അതിരാവിലെ നഗരത്തിന്റെ മുക്കും മൂലയും വൃത്തിയാക്കുന്ന ഇവർക്ക് പക്ഷെ വേണ്ടത്ര പരിഗണ നമ്മുടെ സമൂഹത്തിൽ നിന്നും ലഭിക്കുന്നുമില്ല. നാടും നഗരവും വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഇറങ്ങുന്ന ഈ തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷയോ മറ്റു സൗകര്യങ്ങളോ ലഭിക്കുന്നുമില്ല.


കയ്യടിച്ചില്ലെങ്കിലും അവഗണിക്കരുത്, കൊറോണക്കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ശുചീകരണ തൊഴിലാളികളെ അവഗണിച്ച് അധികൃതരും

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം ആരോഗ്യ പ്രവർത്തകരെ പോലെയും പോലീസിനെ പോലെയും അഹോരാത്രം അധ്വാനിക്കുന്നുണ്ട് ഇക്കൂട്ടരും. പോലീസ് പരിശോധന ഉള്ള ഇടങ്ങളിലും മറ്റും അണുവിമുക്തമാക്കാനുള്ള നടപടികൾക്ക് പുറമെ നഗരം വൃത്തിയായി സൂക്ഷിക്കാനും ഈ തൊഴിലാളികളാണ് ഇറങ്ങുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ശുചീകരണ തൊഴിലാളികൾ കാസർകോട് നഗരത്തിന്റെ പല ഭാഗങ്ങളും അണുവിമുക്തമാക്കി. വൈകുന്നേരങ്ങളിയിലും അണുവിമുക്തമാക്കാനുള്ള മരുന്ന് തളിക്കലും കൃത്യമായി നടക്കുന്നുണ്ട്. എന്നാൽ ഈ തൊഴിലാളികൾക്ക് അർഹമായ പരിഗണ ജില്ലാ ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിരാവിലെ അണുവിമുക്തമാക്കുന്ന സമയങ്ങളിൽ പല ദുരനുഭവങ്ങളും ഇവർക്ക് നേരിടേണ്ടി വരുന്നുണ്ട്.

മരുന്ന് തളിക്കുന്ന സമയങ്ങളിൽ അത്യാവശ്യം പ്രതിരോധിക്കാനാവശ്യമായ ഉപകരണങ്ങൾ എല്ലാ. പല ജീവനക്കാരും സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ് മാസ്‌ക്  അടക്കമുള്ളവ വാങ്ങിക്കുന്നതും. പലർക്കും മാസ്കില്ല. തൂവാല കെട്ടിയാണ് പലരും ജോലി ചെയ്യുന്നത് എങ്കിലും ഒരു പരിഭവവും പരാതിയുമില്ലാതെ ഇവർ തങ്ങളുടെ സേവനം തുടരുകയാണ്.




Summary: Cleaning staff of Kasaragod Municipality neglected by authorities

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia