പോലീസിന് മുന്നില്‍ ബൂത്തിനകത്ത് വളഞ്ഞിട്ട് അക്രമം; വീഡിയോ പുറത്ത്
Apr 23, 2019, 19:44 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2019) പോലീസിന് മുന്നില്‍ ബൂത്തിനകത്ത് വളഞ്ഞിട്ട് അക്രമം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ചട്ടഞ്ചാല്‍ തെക്കില്‍ വെസ്റ്റ് സ്‌കൂളിലെ 27ാം നമ്പര്‍ ബൂത്തിലാണ് തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നത്.
ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അക്രമത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. ഇരുവിഭാഗം പ്രവര്‍ത്തകരും ആദ്യം വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും പിന്നീട് പോളിംഗ് കേന്ദ്രത്തില്‍ വെച്ച് തന്നെ ഏറ്റുമുട്ടുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ (38), യുഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുല്‍ ഖാദര്‍ മല്ലം, പ്രവാസി കോണ്‍ഗ്രസ് ചെമനാട് മണ്ഡലം പ്രസിഡന്റും തെക്കിലിലെ സി മൊയ്തീന്‍കുട്ടിയുടെ മകനുമായ ജലീല്‍ (38), സിപിഎം ബൂത്ത ഏജന്റുമാരായ തെക്കില്‍ ഫെറിയിലെ ടി പി സുബൈര്‍, ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ അബ്ദുല്‍ ഖാദര്‍ മല്ലത്തിനും ജലീലിനുമാണ് കുത്തേറ്റത്. ഇവര്‍ക്ക് വയറിനും കൈക്കുമാണ് പരിക്ക്. പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ കാസര്‍കോട് കിംസ് ആശുപത്രിയിലും അക്രമത്തില്‍ പരിക്കേറ്റ എല്‍ഡിഎഫ് പ്രവര്‍ത്തകരായ ടി പി സുബൈര്‍, ഷാജു എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് യുഡിഎഫും കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എല്‍ഡിഎഫും പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Police, Election, Video, Assault, Clash, Clash between UDF and LDF, Video leaked