Kayyur | കയ്യൂര്‍ രക്തസാക്ഷികളുടെ പേര് മുഖ്യമന്ത്രി കണ്ടു, ഗവ. എല്‍പി സ്കൂള്‍ രജിസ്റ്ററില്‍
Dec 24, 2022, 15:36 IST
-സൂപ്പി വാണിമേല്‍
കയ്യൂര്‍: (www.kasargodvartha.com) വിഖ്യാതരായ കയ്യൂര്‍ രക്തസാക്ഷികള്‍ കോയിത്താറ്റില്‍ ചിരുകണ്ഠന്റേയും മഠത്തില്‍ അപ്പുവിന്റേയും പേരുകള്‍ അവര്‍ പഠിച്ച കയ്യൂര്‍ ഗവ. എല്‍ പി സ്കൂളിലെ രജിസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ടു. കൗതുകവും വിപ്ലവസ്മൃതി ശോഭയും വിടര്‍ന്ന ഭാവത്തോടെ.സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കയ്യൂര്‍ ഫെസ്റ്റ് അഖിലേന്‍ഡ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.
ജന്മിത്തത്തിനും ബ്രിടീഷ് സാമ്രാജ്യത്വത്തിനും എതിരെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന കയ്യൂര്‍ കര്‍ഷക സമരത്തില്‍ സുബ്രായന്‍ എന്ന പൊലീസുകാരന് കൊല്ലപ്പെട്ടിരുന്നു. ആ കേസില്‍ 1943 മാര്ച് 29ന് ബ്രിടീഷ് ഭരണകൂടം തൂക്കിലേറ്റിയവരാണ് അപ്പുവും ചിരുകണ്ഠനും.
1917ലാണ് അപ്പു ജനിച്ചത്. ചിരുകണ്ഠന്‍ 1922ലും.1911ല്‍ ജനിച്ച പൊടോര കുഞ്ഞമ്പു നായര്‍, 1918ല്‍ പിറന്ന പള്ളിക്കല്‍ അബൂബകര്‍ എന്നിവരും തൂക്കിലേറ്റപ്പെട്ടിരുന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kayyur, Pinarayi-Vijayan, Programme, Video, School, Chief Minister saw names of Kayyur martyrs in LP school register.
< !- START disable copy paste -->