city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Office | കാസര്‍കോട്ടെ 3 പൊലീസ് സ്റ്റേഷനുകള്‍ക്കും ബേക്കല്‍ സബ് ഡിവിഷണല്‍ ഓഫീസിനും പുതിയ കെട്ടിടം വരുന്നു; ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു; പൊലീസ് സേനക്ക് കളങ്കമേല്‍പ്പിക്കുന്നവരോട് ദയയും ദാക്ഷിണ്യവുണ്ടാവില്ലെന്ന് പിണറായി വിജയന്‍

കാസര്‍കോട്: (www.kasargodvartha.com) പൊലീസ് സേനയുടെ യശസ്സുയര്‍ത്തുന്ന നിരവധി മാതൃക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമ്പോഴും വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ പൊലീസ് സേനക്കാകെ കളങ്കപ്പെടുത്തിയുള്ള രീതിയിലാവുന്നത് ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന് ചേരാത്ത , പൊലീസ് സേനക്ക് ചേരാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവും കാണിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
                
Police Office | കാസര്‍കോട്ടെ 3 പൊലീസ് സ്റ്റേഷനുകള്‍ക്കും ബേക്കല്‍ സബ് ഡിവിഷണല്‍ ഓഫീസിനും പുതിയ കെട്ടിടം വരുന്നു; ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു; പൊലീസ് സേനക്ക് കളങ്കമേല്‍പ്പിക്കുന്നവരോട് ദയയും ദാക്ഷിണ്യവുണ്ടാവില്ലെന്ന് പിണറായി വിജയന്‍

പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്തെ പൊലീസ് സേനയ്ക്ക് പല വിധത്തില്‍ മാതൃകയാവാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനം ശാസ്ത്രീയ കുറ്റാന്വേഷണം, സൈബര്‍ കേസന്വേഷണം ഈ രംഗങ്ങളിലൊക്കെ രാജ്യത്ത് കേരള പൊലീസ് ഒന്നാമതാണ്. എന്നാല്‍ ചിലരുടെ പ്രവൃത്തിമൂലം അഭിമാനത്തോടെ നിലനില്‍ക്കുന്ന സേനക്ക് തലകുനിക്കേണ്ട അവസ്ഥയിലേക്കെത്തിക്കുന്നു.പൊലീസ് സേനക്കാകെ അപമാനമുണ്ടാക്കുന്ന നാടിന് ചേരാത്ത കളങ്കിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുന്നവര്‍ പൊലീസ് സേനയുടെ ഭാഗമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവണമെന്നു തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തെ ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടിയില്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവില്‍ എന്നും മുന്നിലുള്ള കേരള പൊലീസ് അതി സൂക്ഷ്മമായ അന്വേഷണ മികവുമായി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
       
Police Office | കാസര്‍കോട്ടെ 3 പൊലീസ് സ്റ്റേഷനുകള്‍ക്കും ബേക്കല്‍ സബ് ഡിവിഷണല്‍ ഓഫീസിനും പുതിയ കെട്ടിടം വരുന്നു; ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു; പൊലീസ് സേനക്ക് കളങ്കമേല്‍പ്പിക്കുന്നവരോട് ദയയും ദാക്ഷിണ്യവുണ്ടാവില്ലെന്ന് പിണറായി വിജയന്‍

കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ശിലാഫലകം എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ അനാച്ഛാദനം ചെയ്തു. ഡി.വൈ.എസ്.പി (എസ്.എം.എസ് പൊലീസ് സ്റ്റേഷന്‍) വിശ്വംഭരന്‍ നായര്‍ , സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ , സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്. ഒ.കെ പ്രേംസദന്‍ , കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പി.ചന്ദ്രിക, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ , ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ , മധൂര്‍ പഞ്ചായത്ത് അംഗം എം സ്മിത , ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ് കുമാര്‍ ആലക്കല്‍ , കെ.പി.ഒ.എ കാസര്‍കോട് സെക്രട്ടറി എം സദാശിവന്‍ , കെ.പി.എ കാസര്‍കോട് സെക്രട്ടറി എ.പി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പി കെ രാജു സ്വാഗതവും ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.

മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസുകള്‍ക്ക് കെട്ടിടം ഒരുങ്ങും

ദേശീയപാതയ്ക്കരികില്‍ ചട്ടഞ്ചാല്‍ സബ് ട്രഷറി കെട്ടിടത്തിന് സമീപമായാണ് മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസിനായുള്ള പുതിയ മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്. 2022-23-ലെ സംസ്ഥാന പദ്ധതി വിഹിതത്തില്‍ നിന്ന് മൂന്നുകോടി ചെലവഴിച്ചാണ് 12,000 ചതുരശ്ര അടിയില്‍ ആധുനികരീതിയിലുള്ള കെട്ടിടം പണിയുക. രണ്ട് സേവനവകുപ്പുകള്‍ തമ്മിലുള്ള ധാരണപ്രകാരം 2020 നവംബര്‍ മൂന്നിനാണ് ചട്ടഞ്ചാല്‍ ടൗണോടു ചേര്‍ന്ന് വാണിജ്യപ്രാധാന്യമുള്ള 50 സെന്റ് കെട്ടിടം നിര്‍മിക്കാന്‍ അനുവദിച്ച് കളക്ടര്‍ ഉത്തരവിറക്കിയിത്.

പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നേരത്തേ അരക്കോടി അനുവദിച്ചിരുന്നു. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (കെ.പി. എച്ച്.സി.സി.) ആണ് നിര്‍മാണ ചുമതല.തുറമുഖം, പുരാവസ്തു,പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ശിലാഫലകം അനാച്ഛാദനം ചെയ്തു.

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍,ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഖദീജത്ത് സമീന,ജില്ലാ കെപിഒഎ പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍,ജില്ലാ കെ പി എ പ്രസിഡന്റ് ബി രാജ്കുമാര്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന സ്വാഗതവും ബേക്കല്‍ സബ് ഡിവിഷന്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

വനിതാ പൊലീസ് സ്റ്റേഷന്‍

ജില്ലയിലെ ഏക വനിതാ പൊലീസ് സ്റ്റേഷന്‍ നിലവില്‍ കാസര്‍കോട് ടൗണ്‍ സ്റ്റേഷന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കേസുകള്‍ ജില്ലയില്‍ കൂടുതലും രജിസ്റ്റര്‍ ചെയ്യുന്ന വനിതാ സ്റ്റേഷനില്‍ മതിയായ സൗകര്യമില്ല. പാറക്കട്ടയില്‍ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് സമീപം 120 കോടി രൂപ ചെലവഴിച്ച് ഇരുനിലക്കെട്ടിടം നിലവില്‍ വരുന്നതോടെ ജീവനക്കാരുടെ ക്ഷാമവും നിലിവിലെ ഓഫീസ് നേരിടുന്ന അസൗകര്യങ്ങളും പരിഹരിക്കപ്പെടും.

സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍

ജില്ലയില്‍ 2020 നവംബര്‍ ഒന്നിനാണ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് കെട്ടിടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ഓഫീസിന് പുതിയ കെട്ടിടം ഒരുങ്ങുന്നത്. പാറക്കട്ടയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപം 1.31 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Police Station, Police, Minister, Pinarayi-Vijayan, Inauguration, Rajmohan Unnithan, Chief minister laid foundation stones of four police offices in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia