Uroos | ചെര്‍ക്കള മഖാം ഉറൂസ് 25 മുതല്‍ 30 വരെ; വിവിധ ദിവസങ്ങളിലായി വിപുലമായ പരിപാടികള്‍
Apr 24, 2023, 18:28 IST
കാസര്‍കോട്: (www.kasargodvartha.com) ചെര്‍ക്കള മുഹ് യുദ്ദീന്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദുനാ വലിയുല്ലാഹിയുടെ പേരില്‍ കഴിച്ചുവരാറുള്ള ഉറൂസ് മുബാറക് ഏപ്രില്‍ 25 മുതല്‍ 30 വരെ വിപുലമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് മതപ്രഭാഷണങ്ങള്‍, കൂട്ടുപ്രാര്‍ഥന, അനുബന്ധ ആത്മീയ മജ്ലിസുകള്‍ നടക്കും. 25ന് രാവിലെ 10ന് സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി ചെര്‍ക്കള മുഹമ്മദ് പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാകും.
രാത്രി 8.30ന് സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സംയുക്ത ജമാഅത് പ്രസിഡന്റ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ചെങ്കള ഗ്രാമപഞ്ചായത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ എന്നിവര്‍ മുഖ്യാഥിതികളാകും. കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം കണ്‍വീനര്‍ സിഎം അബ്ദുല്‍ ഖാദര്‍ ഹാജി സ്വാഗതം പറയും. അബ്ദുല്‍ ഖാദര്‍ ഹാജി കുഞ്ചാര്‍, ഇഖ്ബാല്‍ ചായിന്റടി, കബീര്‍ ചെര്‍ക്കളം, ലത്വീഫ് മൗലവി ചെര്‍ക്കള, സിഎം മൊയ്തു മൗലവി ചെര്‍ക്കള, അബൂബകര്‍ സാലൂദ് നിസാമി സംബന്ധിക്കും. കെഎ ബശീര്‍ നന്ദി പറയും.
26ന് ബുധനാഴ്ച വൈകിട്ട് ഏഴിന് ബുര്‍ദ മജ്ലിസ് നടക്കും. സ്വാഗതസംഘം ട്രഷറര്‍ കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്യും. സിപി മൊയ്തു മൗലവി പ്രാര്‍ഥന നടത്തും. സികെ മുഹമ്മദ് ചെര്‍ക്കള അധ്യക്ഷനാകും. എംഎം ബാവ മൗലവി അങ്കമാലി പ്രഭാഷണം നടത്തും. 27ന് വൈകിട്ട് ഏഴിന് മജ്ലിസുന്നൂര്‍ നടക്കും. അബൂബകര്‍ സിദ്ദീഖ് ഫൈസി പ്രാര്‍ഥന നടത്തും. ഹാജി സി മുഹമ്മദ് ചെര്‍ക്കള ഉദ്ഘാടനം ചെയ്യും. അബ്ബാസ് ബാലടുക്കം അധ്യക്ഷനാകും. സിറാജുദ്ദീന്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 28ന് വൈകിട്ട് ഏഴിന് ഖതം ദുആ മജ്ലിസിന് സയ്യിദ് എംഎസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കും.
കാസര്‍കോട് സംയുക്ത ജമാഅത് വൈസ് പ്രസിഡന്റ് സിഎച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്യും. ഹാജി സിഎച് മുഹമ്മദ് കുഞ്ഞി ബടക്കേകര അധ്യക്ഷനാകും. ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം പ്രഭാഷണം നടത്തും.
29ന് വൈകിട്ട് ഏഴിന് മന്‍ഖൂസ് മൗലീദ് നടക്കും. തുടര്‍ന്ന് നടക്കുന്ന സമാപന പരിപാടി കാസര്‍കോട് സംയുക്ത ജമാഅത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 30ന് ഞായറാഴ്ച രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജമാഅത് പ്രസിഡണ്ട് ഹാജി ചെര്‍ക്കളം മുഹമ്മദ്, ജെനറല്‍ സെക്രടറി ഹാജി സിഎം അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ കെ അബ്ദ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാജി സി എച് വടക്കേക്കര, ഹാജി സി മുഹമ്മദ്, ബി അബ്ബാസ്, സി കെ മുഹമ്മദ്, സി എച് എം അശ്‌റഫ്, ബശീര്‍ കനിയടുക്കം, എംപി സുബൈര്‍ സംബന്ധിച്ചു.

Keywords: Cherkala Maqam Uroos, Uroos-News, Cherkala-Maqam, Islamic-News, Kerala News, Malayalam News, Kasaragod News, Cherkala Maqam Uroos from April 25 to 30.
< !- START disable copy paste -->