city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തിയിട്ടും ചെര്‍ക്കള - കല്ലടുക്ക റോഡിന് ശാപമോക്ഷമില്ല, 30 കോടി രൂപ ചിലവില്‍ മെക്കാഡം ടാറിംഗ് മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങുമെന്ന് അധികൃതര്‍

ചെര്‍ക്കള: (www.kasargodvartha.com 07.10.2017) പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായ ചെര്‍ക്കള - കല്ലടുക്ക റോഡിന് ഇനിയും ശാപമോക്ഷമില്ല. പ്രഖ്യാപനങ്ങള്‍ വരുന്നതല്ലാതെ റോഡ് നവീകരണം നീണ്ടുപോവുകയാണ്. കുണ്ടുംകുഴിയും നിറഞ്ഞ് ജനങ്ങളുടെ നടുവൊടിയാറായി എന്നാണ് വാഹന യാത്രക്കാരും ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരും പറയുന്നത്.

സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ കരച്ചില്‍ സമരവും, റോഡ് ഉപരോധം കൊണ്ടൊന്നും പരിഹാരമാകാതെ കിടക്കുകയാണ് ഈ റോഡ്. ചെര്‍ക്കള കെട്ടുംകല്ല് കഴിഞ്ഞാല്‍ പിന്നെ റോഡ് നിറയെ പാതാളക്കുഴികളാണ്. മഴക്കാലത്ത് ചെളിക്കുളമായിരുന്ന റോഡിലെ പാതാളക്കുഴികള്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് അടച്ചത്. പലപ്പോഴും ബൈക്ക് യാത്രക്കാരാണ് ഈ റോഡില്‍ അപകടത്തില്‍ പെടുന്നത്. വലിയ വാഹനങ്ങളുടെ ചക്രങ്ങള്‍ കയറി കരിങ്കല്ല് ദേഹത്ത് തെറിച്ച് പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്.

സെക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തിയിട്ടും ചെര്‍ക്കള - കല്ലടുക്ക റോഡിന് ശാപമോക്ഷമില്ല, 30 കോടി രൂപ ചിലവില്‍ മെക്കാഡം ടാറിംഗ് മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങുമെന്ന് അധികൃതര്‍

നിരവധി അപകട വളവുകളാണ് ഈ റോഡിലുള്ളത്. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങള്‍ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്. എടനീര്‍ വളവില്‍ തകര്‍ന്നുകിടക്കുന്ന ഇടതുവശത്തെ റോഡിലൂടെ വരേണ്ട വാഹനങ്ങളെല്ലാം മീഡിയന്‍ മറികടന്ന് വലതുവശത്തുകൂടി തന്നെയാണ് പോകുന്നത്. ഇത് ജീവന്‍ പണയം വെച്ചുകൊണ്ടുള്ള സാഹസിക യാത്രയാണ്.

കര്‍ണാടക ഭാഗത്തേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ് ഉള്‍പെടെ നിരവധി ബസുകളും ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളും കടന്നുപോകുന്ന സംസ്ഥാന പാതയാണ് ഈ ദുരിതാവസ്ഥയില്‍ കിടക്കുന്നത്. റോഡ് എവിടെയൊക്കെ തകര്‍ന്നുകിടക്കുന്ന് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എവിടെയെങ്കിലും തകരാന്‍ ബാക്കിയുണ്ടോ എന്ന ചോദിക്കുന്നതായിരിക്കും ഉത്തമം. 10 വര്‍ഷത്തിലധികമായി ഈ റോഡ് ഇങ്ങിനെയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് അറ്റകുറ്റ പണി നടത്തിയാലും ആഴ്ചകളുടെ ആയുസ് മാത്രമാണ് റോഡിനുണ്ടാകുന്നത്.

കിഫ്ബിയില്‍ ഉള്‍പെടുത്തി കഴിഞ്ഞ ബഡ്ജറ്റില്‍ 30 കോടി രൂപ ഈ റോഡിനായി നീക്കിവെച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതി അനുമതി പുരോഗമിച്ചു വരികയാണെന്നാണ് ഇതുസംബന്ധിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. മൂന്നു മാസത്തിനുള്ളില്‍ തന്നെ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയുമെന്നും, അടുത്ത മഴയ്ക്ക് മുമ്പ് ടാറിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി എം എല്‍ എ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Cherkala, Road, Badiyadukka, Natives, Kasaragod, News, Cherkala - Kalladukka Road, Video.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia