city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Temple festival | ചന്ദനടുക്കം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍ നടവതി - കളിയാട്ട മഹോത്സവം ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ

കാസര്‍കോട്: (www.kasargodvartha.com) കാറഡുക്ക ചന്ദനടുക്കം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തി വരാറുള്ള നടവതി -കളിയാട്ട മഹോത്സവം ജനുവരി 30, 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാലിയ സമുദായത്തിന്റെ 14 നഗര ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ചന്ദനടുക്കം ചീരുംബാ ഭഗവതി ക്ഷേത്രം.
              
Temple festival | ചന്ദനടുക്കം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍ നടവതി - കളിയാട്ട മഹോത്സവം ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ

ജനുവരി 30ന് രാവിലെ ആറിന് മഹാഗണപതി ഹോമത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് രാവിലെ എട്ടിന് മുള്ളേരിയ, കര്‍മ്മംതോടി-കൊണല, അടുക്കം, ബേര്‍ളം-നെച്ചിപ്പടുപ്പ് പ്രാദേശിക സമിതികളുടെ ഫല-ധാന്യ സമൃദ്ധമായ കലവറ നിറക്കല്‍ ഘോഷയാത്ര മുണ്ടോള്‍ ജന്‍ക്ഷനില്‍ സംഗമിച്ച് ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഉച്ചക്ക് 12ന് അരിത്രാവല്‍ നടക്കും. വൈകിട്ട് മൂന്നിന് സാംസ്‌കാരിക സമ്മേളനവും, മാതൃ സംഗമവും, ആദരിക്കല്‍ ചടങ്ങും നടക്കും. യോഗാനന്ദ സരസ്വതി കൊണ്ടേവൂര്‍ ആശീര്‍വചനം നടത്തും. ചലചിത്ര താരവും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ മുഖ്യാതിഥിയാകും.

തുടര്‍ന്ന് സുജിന സിദ്ധാര്‍ഥ് ഭരതന്റെ നൃത്താവതരണം. വൈകിട്ട് നാലിന് നാഗസ്വരമേളം, അഞ്ചിന് തായമ്പക, ആറിന് ദീപാരാധന. ഏഴ് മണിക്ക് ശ്രീ ചീരുംബാ ഭഗവതിയുടെ മുണ്ടോള്‍ ക്ഷേത്ര ദര്‍ശന എഴുന്നള്ളത്ത്. 7.10ന് അടയാളം കൊടുക്കല്‍. 7.15ന് സുരേഷ് അടുക്കത്തിന്റെ ഭരതനാട്യ കച്ചേരി. രാത്രി ഒന്‍പതിന് ചീരുംബാ ഭഗവതിയുടെ തിടമ്പ് നൃത്തം. തുടര്‍ന്ന് ക്ഷേത്ര മഹിളാ കമിറ്റിയുടെ തിരുവാതിര, യുവജന കമിറ്റിയുടെ നൃത്തം, കലാഭവന ശിവദാസ് മട്ടന്നൂരിന്റെ നേതൃത്വത്തില്‍ ടീം രസികര്‍ കേരള അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവ നടക്കും.
             
Temple festival | ചന്ദനടുക്കം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍ നടവതി - കളിയാട്ട മഹോത്സവം ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ

ജനുവരി 31ന് രാവിലെ എട്ടിന് ഉഷപൂജ, 8.30ന് വാദ്യ സേവ, ഒമ്പതിന് തുലാഭാരം മറ്റു അനുഷ്ഠാന ചടങ്ങുകള്‍ എന്നിവ നടക്കും. 9.30ന് ചീരുംബാ ഭഗവതിയുടെ എഴുന്നള്ളത്ത്. 11.30ന് ദര്‍ശന ബലി. വൈകിട്ട് ആറിന് കാടകം നാരന്തട്ട തറവാട്ടില്‍ നിന്നും കാര്‍ലെയില്‍ നിന്നും ഭണ്ഡാര ഘോഷയാത്ര. വൈകിട്ട് ആറിന് മുള്ളേരിയ ശ്രീദുര്‍ഗാ പരമേശ്വരി ഭജന മന്ദിരത്തില്‍ നിന്നും വാദ്യഘോഷങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ തിരുമുല്‍ക്കാഴ്ച ക്ഷേത്രത്തിലേക്ക് പുറപ്പെടും. രാത്രി ഏഴിന് അടയാളം കൊടുക്കല്‍. തുടര്‍ന്ന് കലാമണ്ഡലത്തിലെ ആശാനും ശിഷ്യന്‍മാരും അവതരിപ്പിക്കുന്ന കഥകളി, നാട്യാചാര്യ കലാക്ഷേത്ര വിജയകുമാര്‍ അവതരിപ്പിക്കുന്ന കുച്ചുപ്പുടി, ഡോ.ബിന്ദു ലക്ഷ്മിയുടെ മോഹിനിയാട്ടം കാറഡുക്ക രാമജാനകി ആര്‍ട്സ് അകാഡമി വിദ്യാര്‍ഥികളുടെ ഭരതനാട്യം എന്നിവ അവതരിപ്പിക്കും. രാത്രി 11ന് പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് തെയ്യങ്ങളുടെ കുളിച്ച് തോറ്റവുമുണ്ടാകും.

ഫെബ്രുവരി ഒന്നിന് പുലര്‍ചെ മൂന്നിന് പടവീരന്‍ തെയ്യം, രാവിലെ 7.30ന് പുലിച്ചാമുണ്ഡി തെയ്യം, ഒമ്പത് മണിക്ക് വിഷ്ണുമൂര്‍ത്തി, 12ന് ചൂളിയാര്‍ ഭഗവതി, മൂന്നിന് മൂവാളംകുഴി ചാമുണ്ഡിയമ്മ തെയ്യങ്ങള്‍ക്ക് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. ഫെബ്രുവരി രണ്ടിന് പകല്‍ 11ന് ഗുളികന്‍ തെയ്യം. 12ന് ചീരുംബാ യൂത് വിങിന്റെ ലകി ബമ്പര്‍ നറുക്കെടുപ്പ് നടക്കും. എല്ലാ ദിവസവും ഉച്ചക്കും രാത്രിയിലും ഭക്തര്‍ക്ക് അന്നദാനമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമിറ്റി ചെയര്‍മാന്‍ എ ഉമേശന്‍, ക്ഷേത്ര കമിറ്റി പ്രസിഡന്റ് എം ശ്രീധരന്‍, ട്രഷറര്‍ സിഎച് ശ്രീധരന്‍, കെ പുരുഷോത്തമന്‍, കെവി പത്മേഷ് എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Temple Fest, Temple, Festival, Press Meet, Video, Cheerumba Bhagavathi Temple festival from 30th January.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia