പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയുടെ ഏജന്റാണെന്ന് പറഞ്ഞ് എത്തും; ടി വി, മൊബൈല്‍ഫോണ്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവയുടെ ഓര്‍ഡറെടുക്കും, പത്ത് ശതമാനം അഡ്വാന്‍സ് തുക വാങ്ങി മുങ്ങും; എസ് ഐ തട്ടിപ്പുകാരന്റെ വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം പ്രതി അകത്തായി; പോലീസുദ്യോഗസ്ഥന് കൈയ്യടി നല്‍കി ജനങ്ങള്‍, ആഡംബര ജീവിതം നടത്തിവന്ന പ്രതി ഓരോ ദിവസവും ഓരോ സ്ത്രീകള്‍ക്കൊപ്പം അന്തിയുറക്കം
Aug 15, 2019, 22:49 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 15.08.2019) പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയുടെ ഏജന്റാണെന്ന് പറഞ്ഞ് വീടുകള്‍തോറും എത്തുകയും ഇലക്ട്രോണിക് സാധനങ്ങള്‍ ബുക്ക് ചെയ്യാന്‍ അഡ്വാന്‍സ് തുക വാങ്ങി മുങ്ങുകയും ചെയ്യുന്ന വിരുതനെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കപ്പാടുമല മുക്കത്തെ ബെന്നി ബേബി (35)യെയാണ് ചിറ്റാരിക്കാല്‍ എസ് ഐ കെ പി വിനോദ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. യുവാവ് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇയാളെക്കുറിച്ച് വിവരം നല്‍കണമെന്നും കാണിച്ച് എസ് ഐ പ്രതിയുടെ ചിത്രം സഹിതം വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പയ്യന്നൂര്‍ എവറസ്റ്റ് ലോഡ്ജില്‍വെച്ച് പ്രതിയെ പോലീസ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.
തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യുവാവ് തട്ടിപ്പ് നടത്തിവന്നതായി പോലീസ് പറഞ്ഞു. 15 കേസുകളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മയ്യല്‍, ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബെന്നിക്കെതിരെ ചീറ്റിംഗ് കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് സബ്ജയിലില്‍ അടച്ചു. ഒരു ദിവസംതന്നെ 45,000ത്തിനും 50,000ത്തിനും ഇടയില്‍ ഇയാള്‍ അഡ്വാന്‍സ് തുകയായി പിരിച്ചെടുക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. 2,000 രൂപ മുതല്‍ 3,000 രൂപ വരെയാണ് അഡ്വാന്‍സ് തുകയായി വാങ്ങുന്നത്. പഴയ ടി വികളും ഫ്രിഡ്ജുകളും വാഷിംഗ് മെഷീനുകളും തിരിച്ചെടുത്ത് പുതിയത് നല്‍കുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കുന്നു.
സാധാരക്കാരുടെ വീടുകളിലാണ് ഇയാള്‍ പ്രധാനമായും തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പ് നടത്തി കിട്ടുന്ന പണംകൊണ്ട് ഇയാള്‍ ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ഓരോ ദിവസവും ഓരോ സ്ത്രീകള്‍ക്കൊപ്പമാണ് അന്തിയുറക്കം. അവിവാഹിതനാണ് അറസ്റ്റിലായ ബെന്നി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് വ്യാപകമായി പണം പിരിച്ച് മുങ്ങിയ ബെന്നിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് എസ് ഐ വീഡിയോ പുറത്തുവിട്ടത്. ഇയാളുടെ ഫേസ്ബുക്കില്‍ പോലീസ് ഇന്‍സ്പെക്ടറാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം പ്രൊഫൈല്‍ ചിത്രം മറ്റൊരാളുടേതാണ്. പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇയാളുടെ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Mobile Phone, Top-Headlines, Video, accused, Crime, Cheating accused arrested by Police
< !- START disable copy paste -->