city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊടും വേനലില്‍ കിളികള്‍ക്ക് ദാഹനീരേകാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്:(www.kasargodvartha.com 21/03/2019) കൊടും വേനലില്‍ കിളികള്‍ക്ക് ദാഹനീരേകാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. വാര്‍ദ്ധക്യത്തിന്റെ വിരസതകളെ ഇല്ലാതാക്കാനും ഏകാന്തതകളെ മറികടക്കാനും കൊടും വേനലില്‍ കിളികള്‍ക്ക് ദാഹനീരേകാനുമാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സെന്റര്‍ ഫോര്‍ ജറന്റോളജിയുടെയും ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ പരവനടക്കം ഗവ: വൃന്ദമന്ദിരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ അന്തേവാസികളുടെ സാനിധ്യത്തില്‍ ഒരു കുടം വെള്ളം കിളികള്‍ക്ക് നല്‍കി കേന്ദ്ര സര്‍വകലശാല സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രോഫസര്‍ ഡോ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൃന്ദസദനം സൂപ്രണ്ട് പങ്കഞ്ചാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു.

കൊടും വേനലില്‍ കിളികള്‍ക്ക് ദാഹനീരേകാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

ചടങ്ങില്‍ കേന്ദ്ര സര്‍വ്വകലശാല ഗവേഷക വിദ്യാര്‍ത്ഥി സ്വസ്ഥിക്ക് ആശംസ അറിയിച്ചു. പരിപാടിയില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ സരുണ്‍ സ്വാഗതവും മനിഷ നന്ദിയും രേഖപ്പെടുത്തി. വൃന്ദസദ്ധനം വളപ്പില്‍ വിവിധ ഇടങ്ങളില്‍ കിളികള്‍ക്ക് അന്തേവാസികളുടെ സാനിധ്യത്തില്‍ ദാഹനീര്‍ കുടങ്ങള്‍ സ്ഥാപിച്ചതിനു ശേഷം താമസക്കാരുടെ കല സംസ്‌കാരിക പരിപാടികളോടെ ചടങ്ങ് അവസാനിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Students, Inauguration, Program,Old age home,Central university students conduct program at old age home

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia