12ാമത് സ്ഥാപക നിറവിൽ കേരള കേന്ദ്ര സര്‍വ്വകലാശാല; ഉദ്‌ഘാടനത്തിനൊരുങ്ങി അതിഥിമന്ദിരം; ആഘോഷങ്ങൾ മാർച് രണ്ടിന്; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ സംബന്ധിക്കും
Feb 26, 2021, 21:32 IST
പെരിയ: (www.kasargodvartha.com 26.02.2021) കേരള കേന്ദ്ര സര്‍വകലാശാലയുടെ 12ാമത് സ്ഥാപക ദിനാഘോഷം മാര്‍ച് രണ്ടിന് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുക്കും. സർവലകശാലയുടെ അതിഥിമന്ദിരവും അന്ന് ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
'നീലഗിരി' എന്നാണ് അതിഥിമന്ദിരത്തിന് പേരിട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ ആദ്യത്തെ സ്വന്തം അതിഥിമന്ദിരമാണിത്. 2019 ഏപ്രിലിലാണ് നിര്‍മാണം ആരംഭിച്ചത്. കൊറോണക്കാലത്ത് പ്രവൃത്തികള്‍ നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് ധ്രുതഗതിയില്‍ നിര്‍മാണം പുരോഗമിച്ചു. നിലവില്‍ കാഞ്ഞങ്ങാട് വാടക കെട്ടിടത്തിലാണ് അതിഥി മന്ദിരം പ്രവര്‍ത്തിക്കുന്നത്. സ്വന്തം അതിഥി മന്ദിരം പൂര്‍ത്തിയായതിനാല്‍ ഇനി എക്‌സിക്യുടീവ് കമിറ്റി യോഗവും സെമിനാറുകളും ഉള്‍പ്പെടെ ഇവിടെ നടത്താന്‍ സാധിക്കും. രണ്ട് നിലകളിലായി 25500 സ്‌ക്വയര്‍ ഫീറ്റിലാണ് നീലഗിരി പൂര്‍ത്തിയായിരിക്കുന്നത്. നാല് വിഐപി സ്യൂട് റൂം, 21 എസി റൂം, ഓഫീസ്, രണ്ട് ഡോര്‍മിറ്ററികള്‍, 50 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് 10.13 കോടി രൂപ ചെലവിട്ട് നിർമിച്ച മന്ദിരം.

നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പ്രവർത്തികൾ സർവകലാശാലയിൽ നടന്നു വരുന്നുണ്ട്. സെന്‍ട്രല്‍ ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്, ഹെല്‍ത് സെന്റര്‍, സോളാര്‍ പ്ലാന്റ്, ക്വാര്‍ടേഴ്‌സുകള്‍, വിദ്യാർഥികള്‍ക്കായുള്ള പൊതു അടുക്കള തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 1200 വിദ്യാർഥികളെ ഉൾകൊള്ളാൻ കഴിയുന്ന ഏഴ് ഹോസ്റ്റലുകള്‍ നിർമാണം പുരോഗമിക്കുന്നു. കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് കോംപ്ലക്സും നിര്‍മിക്കും. കരിച്ചേരി പുഴയില്‍നിന്നും സര്‍വകലാശാലയിലേക്ക് ജലമെത്തിക്കുന്ന വാടര്‍ സപ്ലൈ സ്‌കീം അവസാന ഘട്ടത്തിലാണ്. ഇതിനായുള്ള പത്ത് ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാന്‍ കഴിയുന്ന ജലസംഭരണിയും പൂര്‍ത്തിയായാതായി അധികൃതർ അറിയിച്ചു.
മാർച് രണ്ടിന് രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു സ്വാഗതം പറയും. അകാഡമിക് ഡീന്‍ പ്രൊഫ. കെ പി സുരേഷ് റിപോർട് അവതരിപ്പിക്കും. രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍ നന്ദി പറയും.
വാർത്താസമ്മേളനത്തിൽ ഡീൻ അകാഡമിക് ഡോ. കെ പി സുരേഷ്, മീഡിയ കമിറ്റി ചെയർമാൻ പ്രൊഫ. രാജീവ് വി, കൺവീനർ സുജിത് കെ, കമിറ്റി അംഗം ഡോ. ടി കെ അനീഷ് കുമാർ സംബന്ധിച്ചു.
< !- START disable copy paste -->