city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള കേന്ദ്ര സർവകലാശാല അഞ്ചാമത് ബിരുദദാന സമ്മേളനത്തിന് പെരിയയിൽ ഒരുക്കം പൂർത്തിയായി; രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥി

പെരിയ: (www.kasargodvartha.com 19.12.2021) കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബർ 21ന് ചൊവ്വാഴ്ച വൈകിട്ട് 3.30ന് സർവകലാശാല പെരിയ ക്യാംപസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംബന്ധിക്കും.

  
കേരള കേന്ദ്ര സർവകലാശാല അഞ്ചാമത് ബിരുദദാന സമ്മേളനത്തിന് പെരിയയിൽ ഒരുക്കം പൂർത്തിയായി; രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥി



വൈസ് ചാൻസലർ പ്രൊഫ. എച് വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. റെജിസ്ട്രാർ ഡോ. എൻ സന്തോഷ് കുമാർ, പരീക്ഷാ കൺട്രോളർ, ഡോ. എം മുരളീധരൻ നമ്പ്യാർ, സർവകലാശാലയുടെ കോർട് അംഗങ്ങൾ, എക്സിക്യൂടീവ് കൗൻസിൽ അംഗങ്ങൾ, അകാഡെമിക് കൗൻസിൽ അംഗങ്ങൾ, ഫിനാൻസ് കമിറ്റി അംഗങ്ങൾ, വകുപ്പുകളുടെ ഡീനുമാർ, വകുപ്പുമേധാവികൾ, അധ്യാപകർ, തുടങ്ങിയവർ സന്നിഹിതരാകും. ജനപ്രതിനിധികൾ, വിവിധ ജീവനക്കാർ എന്നിവരടക്കം ക്ഷണിക്കപ്പെട്ട 700 പേർക്ക് മാത്രമാകും പ്രവേശനം.

2018-2020 ബാചിന്റെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 742 വിദ്യാർഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. 29 പേർക്ക് ബിരുദവും 652 പേർക്ക് ബിരുദാനന്തരബിരുദവും 52 പേർക്ക് പി എച് ഡി ബിരുദവും ഒൻപത് ചേർക്ക് പി ജി ഡിപ്ലോമ ബിരുദവും നൽകി ആദരിക്കും.

വിവിധ വകുപ്പുകളും വിദ്യാർഥികളുടെ എണ്ണവും ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി 25, കെമിസ്ട്രി 29, കംപ്യൂടെർ സയൻസ് 22, ഇൻഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേചർ 37, എകണോമിക്സ് 35, എജ്യുകേഷൻ 40, എൻ വയോൻമെൻ്റ് സയൻസ് 28, ജിനോമിക് സയൻസ് 27, ജിയോളജി 29, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേചർ 27, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് 29, ഇന്റർനാഷണൽ റിലേഷൻസ് (യുജി) 29. ലോ 23, ലിംഗ്വിസ്റ്റിക്സ് 29, മലയാളം 30, മാനജ്മെന്റ് സ്റ്റഡീസ്, മാതമാറ്റിക്സ് 35, ഫിസിക്സ് 23, പ്ലാന്റ് സയൻസ് 29, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് 36, പബ്ലിക് ഹെൽത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ 23, സോഷ്യൽ വർക് 35, യോഗ സ്റ്റഡീസ് 31, സുവോളജി 30, പിജി ഡിപ്ലോമ ഇൻ യോഗ ഒമ്പത്, ഗവേഷണം 52 എന്നിങ്ങനെയാണ് ബിരുദം ഏറ്റുവാങ്ങുന്നത്.

പാസ് ഉള്ളവർക്ക് മാത്രമാകും പ്രവേശനം. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സെർടിഫികറ്റ് ഉണ്ടാകണം. 2.30 മണിക്ക് തന്നെ പാസുള്ളവർ എത്തിച്ചേരണം. വാർത്താസമ്മേളനത്തിൽ റെജിസ്ട്രാർ ഡോ. എൻ സന്തോഷ് കുമാർ, കണ്ട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. എം മുരളീധരൻ നമ്പ്യാർ, ഡീൻ അകാഡെമിക് ഡോ. അമൃത് ജി കുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ കെ സുജിത്, മീഡിയ ആൻഡ് പബ്ലിസിറ്റി കമിറ്റി കൺവീനർ ഡോ. ടി കെ അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.



Keywords:  Periya, Kasaragod, Kerala, News, Top-Headlines, Central University, Press meet, Video, Programme, College, Central University of Kerala 5th Convocation Ceremony; President Ram Nath Kovind will be chief guest.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia