കോവിഡ് വ്യാപനം: കാസർകോട്ട് കേന്ദ്ര സംഘം നടത്തിയത് ഓട്ട പ്രദക്ഷിണം; കാര്യങ്ങൾ ധരിപ്പിക്കാനാവാതെ ജില്ലാ ഭരണകൂടം
Aug 3, 2021, 00:24 IST
കാസർകോട്: (www.kasargodvartha.com 02.08.2021) ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ കാസർകോട്ടെത്തിയ കേന്ദ്ര സംഘം നടത്തിയത് ഓട്ട പ്രദക്ഷിണം.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് കേന്ദ്ര സംഘം ജില്ലയിലെത്തിയത്. വെറും രണ്ട് മണിക്കൂർ മാത്രമാണ് ജില്ലയിൽ സംഘം ചിലവഴിച്ചത്. ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് നാഷണൽ ഹെൽത് മിഷനിൽ എത്തിയ സംഘം ജില്ലാ കലക്ടറുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം കണ്ടെയിൻമെൻ്റ് ഡോണായ അജാനൂർ പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ മിന്നൽ സന്ദർശനം നടത്തി തിരിച്ചു പോയി.

ജില്ലയിലെ 14 ഗ്രാമ പഞ്ചായത്തുകൾ കാറ്റഗറി ഡി യിലാണ്. ഇവിടങ്ങളിൽ സന്ദർശനം നടത്താനോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്താനോ കോവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്താനോ സമയം കണ്ടെത്തിയില്ല.
ഇവിടങ്ങളിലെ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ജില്ലാ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നതും വസ്തുതയാണ്.
നിത്യേന കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന ജില്ലയിൽ 28000 ത്തിലധികം പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. കോവിഡ് വാക്സിൻ പോലും കിട്ടാതെ ജനങ്ങൾ കടുത്ത ദുരിതത്തിൽ കഴിയുമ്പോഴും കേന്ദ്ര സംഘം നിസഹായത പ്രകടിപ്പിച്ച് സന്ദർശനം പ്രഹസമാക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം കുടുംബക്ഷേമ മന്ത്രാലയം അഡ്വൈസർ ഡി എം സെൽ, മുൻ ഡെപ്യൂടി ഡയറക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ, കോഴിക്കോട് നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയറക്ടർ ഡോ. കെ രഘു എന്നിവരാണ് സന്ദർശനം നടത്തിയ കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.
Keywords: News, Kasaragod, Kerala, COVID-19, Top-Headlines, Central team, Kasargod to assess situation, Central team visited Kasargod to assess situation COVID.
< !- START disable copy paste -->