city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഘര്‍ഷ സ്ഥലത്ത് പോലീസ് ബൈക്കുകള്‍ അടിച്ചുതകര്‍ക്കുന്ന സി സി ടി വി ദൃശ്യം പുറത്തായി; അക്രമം നടത്തിയത് സിപിഎം അനുഭാവികളായ പോലീസുകാരാണെന്ന് ബിജെപി, നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്

മാവുങ്കാല്‍: (www.kasargodvartha.com 21.08.2017) ദിവസങ്ങള്‍ക്കു മുമ്പ് മാവുങ്കാലിലുണ്ടായ സിപിഎം- ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കടകള്‍ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ പോലീസ് അടിച്ചുതകര്‍ക്കുന്ന സി സി ടി വി ദൃശ്യം പുറത്തായി. സ്ഥലത്തുണ്ടായിരുന്ന ചിലരെ വളഞ്ഞിട്ട് പോലീസ് അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പെടും.

ബിജെപിയുടെ ശക്തികേന്ദ്രമായ മാവുങ്കാലില്‍ അക്രമം നടത്തിയത് സിപിഎം അനുഭാവികളായ പോലീസുകാരാണെന്ന് ബിജെപി പ്രാദേശിക നേതൃത്വം നേരത്തെ തന്നെ ആരോപിച്ചിരുന്നു. അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. അക്രമികളെ നേരിടുന്നതിന് പകരം ബൈക്കുകളും മറ്റും അടിച്ചുതകര്‍ത്ത പോലീസിന്റെ നടപടി വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ ബൈക്കും തകര്‍ത്തവയിലുള്‍പെടും. ഇവിടെ നിര്‍ത്തിയിട്ട ബൈക്കുകളെല്ലാം ബിജെപിക്കാരുടെതാണെന്ന സംശയമാണ് പോലീസ് വാഹനങ്ങള്‍ തകര്‍ക്കാന്‍ കാരണമായതെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം.

സ്ഥലത്തെ ഒരു ഹോട്ടലിലും പോലീസ് അക്രമം നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം നേരത്തെ തന്നെ പുറത്തായിരുന്നു. ഹോട്ടലുടമയെ ലാത്തി കൊണ്ട് കുത്തുകയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ വിരട്ടുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. പോലീസിനു നേരെ അക്രമമുണ്ടായതായാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ 15 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസിനെ അക്രമിച്ചതിന് 300 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന നിരപരാധികളായ ചിലരെ പോലീസ് ഓടിച്ചിട്ടും വളഞ്ഞിട്ടും അടിക്കുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ വ്യക്തമായിട്ടുണ്ട്.

വീഡിയോ കാണാം

സംഘര്‍ഷ സ്ഥലത്ത് പോലീസ് ബൈക്കുകള്‍ അടിച്ചുതകര്‍ക്കുന്ന സി സി ടി വി ദൃശ്യം പുറത്തായി; അക്രമം നടത്തിയത് സിപിഎം അനുഭാവികളായ പോലീസുകാരാണെന്ന് ബിജെപി, നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Mavungal, Police, Attack, Video, CCTV footage shows Police attack; bikes demolished

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia