Car Accident | കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം
Jul 15, 2022, 16:27 IST
കളനാട്: (www.kasargodvartha.com) കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വന്‍ദുരന്തം ഒഴിവായി. താഴെ കളനാട്ടെ കലുങ്കിനടുത്ത് വെച്ച് വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം സംഭവിച്ചത്. റോഡില്‍ നിന്ന് തെന്നി നീങ്ങിയ കാര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്ന ഡ്രൈവറായ പടന്നക്കാട് സ്വദേശി ജഅഫറിനെ പുറത്ത് എത്തിച്ചത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. മംഗ്ളൂറിലെ ആശുപത്രിയിലേക്ക് പോകവേയാണ് കാര്‍ നിയന്ത്രണം വിട്ടത്. പരിക്കേറ്റ ജഅഫര്‍ ചികിത്സ തേടി. അപകടം നടന്ന ഈ പ്രദേശത്ത് വളവുള്ളതിനാല്‍ ഇത് അപകട മേഖലയായി മാറിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Accident, Tragedy, Car-Accident, Injured, Police, Kalanad, Car went out of control and fell into ditch.
< !- START disable copy paste -->