കെ എസ് ടി പി റോഡില്‍ ലോറി കാറിലിടിച്ച് ഒരാള്‍ കാറിനുള്ളില്‍ കുടുങ്ങി; ഇലക്ട്രിക് പോസ്റ്റിലിടിച്ച ലോറിയുടെ ഡ്രൈവര്‍ അബോധാവസ്ഥയില്‍
Sep 21, 2018, 16:01 IST
മേല്‍പറമ്പ്: (www.kasargodvartha.com 21.09.2018) കെ എസ് ടി പി റോഡില്‍ ലോറി കാറിലിടിച്ച് ഒരാള്‍ കാറിനുള്ളില്‍ കുടുങ്ങി. അതേസമയം ഇലക്ട്രിക് പോസ്റ്റിലിടിച്ച ലോറിയുടെ ഡ്രൈവറെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ കുടുങ്ങിക്കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാളുടെ കാലാണ് ഉള്ളില്‍ കുടുങ്ങിയിരിക്കുന്നത്.
ഇയാളെ രക്ഷപ്പെടുത്താന്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ശ്രമം നടത്തിവരികയാണ്. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെ മേല്‍പറമ്പ് ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. സ്വിഫ്റ്റ് കാറാണ് ലോറിക്കടിയില്‍പെട്ടത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. അപകടത്തെ തുടര്‍ന്ന് ലോറി മറിയുകയും കാറിന് മുകളില്‍ വീഴുകയുമായിരുന്നു. മേല്‍പറമ്പിലെ ഖലീല്‍ എന്നയാളാണ് കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Melparamba, Car-Lorry accident in Melparamba
< !- START disable copy paste -->