city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CCTV | ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വില്ലനായത് അമിതവേഗത; പ്രദേശത്ത് അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന് ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com) ഞായറാഴ്ച പുലര്‍ചെ കാസര്‍കോട് നഗരത്തില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവാവ് മരണപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച പുലര്‍ചെ 2.30 മണിക്കാണ് അപകടം സംഭവിച്ചത്. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസും ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. വിജനമായ റോഡില്‍ അതുവഴി വാഹനങ്ങളില്‍ എത്തിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്നതും വീഡിയോയില്‍ കാണാം. സമീപത്തെ കടയില്‍ നിന്നുള്ളതാണ് സിസിടിവി ദൃശ്യങ്ങള്‍.
          
CCTV | ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വില്ലനായത് അമിതവേഗത; പ്രദേശത്ത് അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന് ആക്ഷേപം

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസിന് സമീപത്താണ് അപകടം നടന്നത്.
ചെങ്കള സാനിയ മന്‍സിലിലെ ശംസുദ്ദീന്‍ പ്ലസ് മാര്‍ക് - സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാഹില്‍ (21) എന്ന യുവാവാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന തളങ്കരയിലെ ഫാഹിം അബ്ദുര്‍ റഹ്മാന്‍, പാണലത്തെ അഫ്റാസ്, നായന്‍മാര്‍മൂലയിലെ ജംശീദ്, വിദ്യാനഗറിലെ സിടി അബ്ബാസ് എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
        
CCTV | ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വില്ലനായത് അമിതവേഗത; പ്രദേശത്ത് അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന് ആക്ഷേപം

അതേസമയം അലക്ഷ്യമായി ഈ ഭാഗത്ത് ചരക്ക് ലോറികള്‍ അടക്കം പാര്‍ക് ചെയ്യുന്നത് ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന് ജനങ്ങള്‍ പറയുന്നു. വീതികുറഞ്ഞ റോഡ് ആണ് ഇവിടെയുള്ളത്. വാഹനങ്ങള്‍ തന്നെ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്ന ഇവിടെ കാഴ്ചമറയ്ക്കും വിധം മറ്റ് വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നത് തടയാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.

ALSO READ:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Accidental-Death, Accident, Car accident: CCTV footage out.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia