Campco | കാംപ്കൊ സുവര്‍ണ ജൂബിലി ആഘോഷം 11ന് തുടങ്ങും; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും
Feb 4, 2023, 22:55 IST
കാസര്‍കോട്: (www.kasargodvartha.com) കേരള-കര്‍ണാടക സര്കാരുകളുടെ സംയുക്ത സംരംഭമായി സഹകരണ മേഖലയില്‍ മംഗ്ളുറു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാംപ്കൊ സുവര്‍ണ ജൂബിലി ആഘോഷം കര്‍ണാടക പുത്തൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 11ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തെംകില വിവേകാനന്ദ സ്കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ സഹകാരികള്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.
കാംകോ അംഗങ്ങളുള്‍പ്പെടെ ഏകദേശം ഒരു ലക്ഷത്തോളം പേര് ആഘോഷപരിപാടിയില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതോടൊപ്പം പുത്തൂര്‍ എംടി റോഡില്‍ ഒരേകര് സ്ഥലത്ത് സജ്ജമാക്കുന്ന കാംകോ അഗ്രിമാളിന്റെ ശിലാ സ്ഥാപനം, ഭദ്രാവതിയില്‍ പുതുതായി പണിത കെട്ടിട ഉദ്ഘാടനം, പുതുതായി വിപണിയിലിറക്കുന്ന വെളിച്ചെണ്ണ-കല്പ്പ - ഉദ്ഘാടനം എന്നിവ അമിത് ഷാ ഓണ്‍ലൈനായി നിര്‍വഹിക്കും.
ആഘോഷപരിപാടിയുടെ ഭാഗമായി ഫെബ്രുവരി 10 മുതല്‍ 12 വരെ പുത്തൂര്‍ നെഹ്റു നഗറിലുള്ള വിവേകാനന്ദ കോളജ് മൈതാനിയില്‍ കൃഷി യന്ത്രമേള സംഘടിപ്പിക്കും. കേന്ദ്രകൃഷി സഹമന്ത്രി ശോഭ കന്തലാജെ 10ന് രാവിലെ മേള ഉദ്ഘാടനം ചെയ്യും. വിവേകാനന്ദ എന്‍ജിനീയറിംഗ് കോളജ്, ധര്‍മ്മസ്ഥല ആസ്ഥാനമായ അടക്ക ഗവേഷണ വികസന ഫൗന്ഡേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യന്ത്രമേള നടത്തുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാര്‍ക്കായി കുറഞ്ഞ ചിലവില്‍ വീടുണ്ടാക്കാന്‍ ഉപകരിക്കുന്ന സാങ്കേതിക വിദ്യ- സ്വപ്നഭവന പദ്ധതി- സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തും.
വിവിധ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്പശാലകളും മൂന്ന് ദിവസങ്ങളിലും ഉണ്ടായിരിക്കും. വിദേശരാജ്യങ്ങളിലും സ്വദേശത്തുമായി വികസിപ്പിച്ചെടുത്ത കാര്‍ഷിക യന്ത്രങ്ങളും, ഉപകരണങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 300 ഓളം വില്പനശാലകളാണ് പ്രദര്‍ശന വേളയില്‍ ഒരുക്കിയിട്ടുള്ളത്.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് എസ്എന്‍ ഖണ്ഡിഗെ, ബി ജയറാം സരളായ, ഡോ. ജയപ്രകാശ് നാരായണ, കെ രാധാകൃഷ്ണന്, രവി കൃഷ്ണ ഡി കല്ലാജെ, സതീശ് കോങ്ങോട്ട്, കെ അജിത്, ജി ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Celebration, Video, Campco Golden Jubilee celebrations will begin on 11.