Caught on CCTV | അധ്യാപികയുടെ വീട്ടിൽ നിന്നും അടക്ക മോഷ്ടിച്ചയാളെ കുടുക്കിയത് സിസിടിവി; 'പിടിയിലായത് നിരവധി കേസിലെ പ്രതി'
May 12, 2022, 12:24 IST
ബദിയടുക്ക: (www.kasargodvartha.com) അധ്യാപികയുടെ വീട്ടിൽ നിന്നും അടക്ക മോഷ്ടിച്ചയാളെ കുടുക്കിയത് സിസിടിവി. ക്യാമറയിൽ പ്രതിയുടെ ചിത്രം കൃത്യമായി പതിഞ്ഞതിന് പിന്നാലെ വീട്ടിൽ അന്വേഷിച്ചെത്തിയ ബദിയഡുക്ക എസ് ഐ വിനോദ് കുമാർ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രദീപ് (25) എന്നയാളാണ് അറസ്റ്റിലായത്. അഗൽപ്പാടിയിലെ വാസന്തി ടീചറുടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ട അടക്കയാണ് മോഷ്ടിച്ചത്. ഇവയിൽ പകുതിയോളം അടക്ക പ്രതി വിൽപന നടത്തിയിരുന്നുവെന്നും ശേഷിച്ചവ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
യുവാവിനെ കാസർകോട് കോടതി റിമാൻഡ് ചെയ്തു. നിരവധി കേസിലെ പ്രതിയാണ് പ്രദീപനെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കാപ ചുമത്താൻ പൊലിസ് നടപടി സ്വീകരിച്ചു വരികയാണ്.

Keywords: Badiyadukka, Kasaragod, Kerala, News, Top-Headlines, Theft, Thief, Robbery, Case, Video, Accuse, Teacher, Arrest, Youth, Burglar from teacher's house caught on CCTV. < !- START disable copy paste -->