city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP | 'പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള എസ് ഡി പി ഐയുമൊത്ത് യുഡിഎഫും ഐഎന്‍എലുമായി ചേർന്ന് എല്‍ഡിഎഫും തദ്ദേശ സ്ഥാപനങ്ങളിൽ ഭരണത്തിൽ'; ദേശ രക്ഷാ സംഗമങ്ങളുമായി ബിജെപി; വെള്ളിയാഴ്ച കുമ്പളയില്‍ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

കാസർകോട്: (www.kasargodvartha.com) നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി അഭേദ്യമായ ബന്ധമുള്ള ഐഎന്‍എല്‍, എസ്ഡിപിഐ എന്നീ രാഷ്ട്രീയ സംഘടനകളുമായി ചേര്‍ന്ന് ഇടത് - വലത് മുന്നണികള്‍ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും ഭരണം തുടരുകയാണെന്ന് ബിജെപി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മഞ്ചേശ്വരം ബ്ലോക് പഞ്ചായതിലും കുമ്പള ഗ്രാമപഞ്ചായതിലും എസ് ഡി പി ഐയുമായി യുഡിഎഫും കാഞ്ഞങ്ങാട് മുനിസിപാലിറ്റിയില്‍ ഐഎന്‍എലുമായി എല്‍ഡിഎഫും സഖ്യത്തിലാണ്. വര്‍ഗീയ രാഷ്ട്രീയ പാര്‍ടികളെ കൂട്ടുപിടിച്ച് അധികാരം നിലനിര്‍ത്തുക എന്ന നയം എല്‍ഡിഎഫും യുഡിഎഫും ഒഴിവാക്കണം. ഇന്ന് ദേശീയ തലത്തില്‍ പ്രതിപക്ഷ സ്ഥാനത്തുള്ള കോണ്‍ഗ്രസ് രാജ്യ വിരുദ്ധ ശക്തികളുമായ് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
  
BJP | 'പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള എസ് ഡി പി ഐയുമൊത്ത് യുഡിഎഫും ഐഎന്‍എലുമായി ചേർന്ന് എല്‍ഡിഎഫും തദ്ദേശ സ്ഥാപനങ്ങളിൽ ഭരണത്തിൽ'; ദേശ രക്ഷാ സംഗമങ്ങളുമായി ബിജെപി; വെള്ളിയാഴ്ച കുമ്പളയില്‍ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

പോപുലര്‍ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെളിഞ്ഞതോടെയാണ് ഈ സംഘടനയെ കേന്ദ്രസര്‍കാര്‍ നിരോധിക്കുന്നത്. ഈ നിരോധനത്തെ പിന്തുണയ്ക്കുന്നതിന് പകരം ദേശീയ പ്രസ്ഥാനമായ ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതിനായിരുന്നു ഇടത് - വലത് മുന്നണികള്‍ അവരുടെ ഊര്‍ജം മുഴുവന്‍ ചിലവഴിച്ചത് എന്നത് തന്നെ ഈ മുന്നണികളില്‍ പോപുലര്‍ ഫ്രണ്ടിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ്. ഇടത് - വലത് മുന്നണികളുടെ ഈ അവിശുദ്ധ ബന്ധത്തെയും തീവ്രവാദ - വര്‍ഗീയ സംഘടനകളെയും പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ ബിജെപി ജില്ലാ കമിറ്റി ദേശ രക്ഷാ സംഗമങ്ങള്‍ സംഘടിപ്പിക്കും.
  
BJP | 'പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള എസ് ഡി പി ഐയുമൊത്ത് യുഡിഎഫും ഐഎന്‍എലുമായി ചേർന്ന് എല്‍ഡിഎഫും തദ്ദേശ സ്ഥാപനങ്ങളിൽ ഭരണത്തിൽ'; ദേശ രക്ഷാ സംഗമങ്ങളുമായി ബിജെപി; വെള്ളിയാഴ്ച കുമ്പളയില്‍ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കുമ്പള ടൗണില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് നോര്‍ത് കോട്ടച്ചേരിയില്‍ നടക്കുന്ന പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എംടി രമേശ് ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ മഞ്ചേശ്വരം, കുമ്പള, കാസർകോട്, ബദിയടുക്ക, മുളിയാര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും അനുഭാവികളും കുമ്പളയിലെ പരിപാടിയിലും തൃക്കരിപ്പൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, ഉദുമ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ കാഞ്ഞങ്ങാട് നടക്കുന്ന പരിപാടിയിലും പങ്കെടുക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നടത്തുന്ന സഹനസമരത്തെ അധിക്ഷേപിച്ച് സംസാരിച്ച അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം തയ്യാറാകണം. മഞ്ചേശ്വരം നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്വയേച്ഛയാ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും പിന്നീട് കെ സുരേന്ദ്രനെതിരെയും മറ്റു ബിജെപി നേതാക്കള്‍ക്കെതിരെയും കള്ളക്കേസ് നല്‍കുകയും ചെയ്ത കെ സുന്ദരയ്ക്ക് ഇകെ നായനാര്‍ സഹകരണ ആശുപത്രിയില്‍ ജോലി ലഭിച്ചത് സിപിഎമാണ് ഈ കള്ളക്കേസിനു പിന്നിലെന്ന ബിജെപിയുടെ നിഗമനം ശരിവെക്കുന്നതാണിത്. സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് സഹകരണ സ്ഥാപനത്തിലെ ജോലി. കെ സുന്ദര ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം കെട്ടിചമച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രടറിമാരായ എ വേലായുധന്‍, വിജയ് കുമാര്‍ റൈ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kasaragod, Kerala, news, Top-Headlines, Latest-News, Video, Press meet, BJP, Congress, UDF, SDPI, Popular front of india, India, K.Surendran, Adv.Srikanth, CPM, INL, BJP will held Desa Raksha Sangamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia