city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കന്നട, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളടങ്ങിയ ഗ്രന്ഥാലയവും ഇ-ലൈബ്രറിയും; സര്‍വ സൗകര്യങ്ങളോടെ 'ഡോ. ശ്യാംപ്രസാദ് മുഖര്‍ജി മന്ദിരം' എന്ന പേരില്‍ ബി ജെ പി ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി

കാസര്‍കോട്: (www.kasargodvartha.com 10.09.2019) ബി ജെ പി ജില്ലാ കമ്മിറ്റിക്ക് പുതുതായി നിര്‍മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. പത്തായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഗ്രന്ഥാലയമുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ഇ-ലൈബ്രറി സംവിധാനവുമുണ്ടാകും. ദേശീയപാതയോരത്ത് കറന്തക്കാട്ടാണ് ഇപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

പുതിയ ഓഫീസില്‍ ഓഫീസ് സെക്രട്ടറി, ഭാരവാഹികള്‍, വിവിധ മോര്‍ച്ചകള്‍ എന്നിവക്ക് പ്രത്യേക സൗകര്യവും വിശാലമായ മീറ്റിങ്ങ് ഹാളും നേതാക്കള്‍ക്ക് താമസിക്കാനുള്ള രണ്ട് മുറികളും ഭക്ഷണശാലയുമുണ്ട്. കന്നട, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളും ഗ്രന്ഥാലയത്തില്‍ ലഭ്യമാക്കും.

ജനസംഘം സ്ഥാപക പ്രസിഡന്റിന്റെ സ്മരണാര്‍ത്ഥം 'ഡോ. ശ്യാംപ്രസാദ് മുഖര്‍ജി മന്ദിരം' എന്നാണ് കെട്ടിടത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ബി ജെ പി ദേശീയ നേതാവ് ഉദ്ഘാടനത്തിനെത്തുമെന്നാണ് വിവരം.

ഉദ്ഘാടനത്തിന്റെ ആദ്യപടിയായി പാല്‍കാച്ചല്‍ ചടങ്ങ് സെപ്തംബര്‍ 12ന് രാവിലെ 6.20ന് നടക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അറിയിച്ചു.
കന്നട, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളടങ്ങിയ ഗ്രന്ഥാലയവും ഇ-ലൈബ്രറിയും; സര്‍വ സൗകര്യങ്ങളോടെ 'ഡോ. ശ്യാംപ്രസാദ് മുഖര്‍ജി മന്ദിരം' എന്ന പേരില്‍ ബി ജെ പി ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി

Keywords:  Video, Kerala, kasaragod, BJP, Library, new office, e-library, books, BJP Didstrict office ready for inauguration

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia