city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാല കാവിവല്‍ക്കരിക്കുന്നുവെന്ന സിപിഎം വാദം പൊളിഞ്ഞതായി ബിജെപി; ഉന്നതപദവികളില്‍ ഇടതു-വലതുപക്ഷക്കാരെന്നും ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 14.09.2018) കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഉന്നതപദവികള്‍ വഹിക്കുന്നവരിലേറെയും ഇടതു- വലതുപക്ഷ വിഭാഗക്കാരാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ച് സര്‍വകലാശാലയില്‍ കാവിവല്‍ക്കരണം നടത്തുകയാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്.

ചീഫ് വിജിലന്‍സ് ഓഫീസറും, വകുപ്പ് മേധാവിയുമായിരുന്ന ഡോ. പ്രസാദ് പന്ന്യന്‍, പുകാസയുടെ നേതാവും ഇടത് ചിന്താഗതിക്കാരനുമായ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിലെ കമ്മറ്റിയംഗം ഡോ.സി. ബാലന്‍, സിപിഎം ഭരിക്കുന്ന നീലേശ്വരം മുനിസിപ്പല്‍ ചെയര്‍മാനായിരിക്കുന്ന പ്രൊഫ.കെ.പി. ജയരാജന്‍, കാസര്‍കോട് ഗവ. കോളേജിലെ റിട്ട. പ്രൊഫസര്‍ എസ്. ഗോപിനാഥ് തുടങ്ങിയവരാണ് ഉന്നത പദവി വഹിക്കുന്നത്.
കേന്ദ്ര സര്‍വകലാശാല കാവിവല്‍ക്കരിക്കുന്നുവെന്ന സിപിഎം വാദം പൊളിഞ്ഞതായി ബിജെപി; ഉന്നതപദവികളില്‍ ഇടതു-വലതുപക്ഷക്കാരെന്നും ആക്ഷേപം

കേന്ദ്രസര്‍വകലാശാലയിലെ കോര്‍ട്ട് അംഗം ജമീല ബീഗം യുഡിഎഫ് ഭരണകാലത്ത് കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി മൂസ്ലിംലീഗ് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. സിപിഎം ഭരിക്കുന്ന നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ യുണിവേഴ്സിറ്റി എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു. വിദഗ്ദ്ധ കമ്മിറ്റികളിലും ഉദ്യോഗസ്ഥ നിയമനങ്ങളിലും ഭരണപരമായ മറ്റ് കാര്യങ്ങളിലും ബിജെപിയോ സംഘ പ്രസ്ഥാനങ്ങളോ ഇടപെടാറില്ല. അതിന്റെ തെളിവാണ് രജിസ്ട്രാറായ ഡോ.എ. രാധാകൃഷ്ണനെ നിയമിച്ചത്. അദ്ദേഹം യുപിഎ ഭരണകാലത്ത് കേന്ദ്ര തൊഴില്‍ മന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡൂട്ടിയായി ജോലി ചെയ്തിരുന്നതായും ബിജെപി ആരോപിച്ചു.

പ്രസാദ് പന്ന്യനെതിരെ യാതൊരു വിധ രാഷ്ട്രീയ പകപോക്കലോ വിരോധമോയില്ല. എന്‍ഡിഎ ഭരണകാലത്താണ് അദ്ദേഹത്തിനെതിരെ മുന്‍ഭരണസമിതി നല്‍കിയ അപ്പീല്‍ പിന്‍വലിച്ചത്. മുന്‍ വിസിയുടെ കാലത്ത് നിയമിക്കപ്പെടുകയും പിന്നീട് പിരിച്ച് വിടപ്പെട്ടതിനാല്‍ കോടതിയെ സമീപിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. പ്രസാദ് പന്ന്യന്‍. നിലവിലുള്ള വി.സി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കോടതികളില്‍ മുന്‍ വിസി നല്‍കിയ അപ്പീല്‍ പിന്‍വലിക്കുകയും പ്രസാദിനെ സര്‍വകാശാലയിലെ പ്രധാന പദവികളിലൊന്നായ ചീഫ് വിജിലന്‍സ് ഓഫീസറും, വകുപ്പ് മേധാവിയുമായി നിയമിക്കുകയുമായിരുന്നു. ഇപ്പോള്‍ അധ്യാപക സംഘടനാ നേതാവായ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് നിയമിച്ചത്. കേന്ദ്രസര്‍വകലാശാല നിമനകാര്യത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇടപെട്ട് കാവിവല്‍ക്കരണം നടപ്പാക്കുകയാണെങ്കില്‍ ഇവരൊക്കെ ഇത്തരം ഉന്നതപദവികളില്‍ നിമയിക്കപ്പെടുമായിരുന്നുവോയെന്നും ശ്രീകാന്ത് ചോദിച്ചു.

കേന്ദ്രസര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഗംഗോത്രി നാഗരാജ് സര്‍വകലാശാലയില്‍ അതിക്രമം നടത്തി നാശനഷ്ടങ്ങള്‍ വരുത്തിയപ്പോള്‍ കേസെടുത്തതും അന്വേഷണം നടത്തി അറസ്റ്റ് ചെയ്തതും ആഭ്യന്തരവകുപ്പ് മന്ത്രിയായ പിണറായി വിജയന്റെ പോലീസാണ്. കേസെടുത്തതും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതും തെറ്റാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കേരള പോലീസിനാണ്. അതിന്റെ പേരില്‍ പ്രക്ഷോഭം നടത്തണമെങ്കില്‍ പിണറായി പോലീസിനെതിരെയാണ് നടത്തേണ്ടത്. അക്രമം നടത്തിയിട്ട് ഒന്നരമാസത്തെ അന്വേഷണങ്ങള്‍ക്കുശേഷമാണ് അറസ്റ്റ് ചെയ്യുന്നത്. അതിന് പിന്നില്‍ തന്നെ സിപിഎം ഗൂഡാലോചന വ്യക്തമാകുകയാണ്. സര്‍വകാലാശാല പരാതി നല്‍കിയ സമയത്ത് മൗനത്തിലായിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അറസ്റ്റ് നടന്ന സമയത്ത് പ്രക്ഷോഭങ്ങളുമായി രംഗത്ത് വന്നത് ഗൂഡോലോചനയുടെ ഭാഗമായിട്ടാണ്. ഗംഗോത്രി നല്‍കിയ മാപ്പ് അപേക്ഷയെ തുടര്‍ന്ന് നടപടികള്‍ അവസാനിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും നിലവിലില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

കാര്യങ്ങളെല്ലാം ഇങ്ങനെയായിരിക്കുമ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ ഇരട്ടത്താപ്പാണ്. തെറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയെന്നത് സര്‍വകലാശാലയുടെ ആഭ്യന്തര കാര്യമാണ്. മറ്റൊരു വിദ്യാര്‍ത്ഥി അഖിലിനെതിരായ നടപടി സര്‍വകാലാശാല വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തെറിവിളിച്ചുകൊണ്ട് അസഭ്യഭാഷയില്‍ സംസ്‌കാര ശൂന്യമായ പരാമര്‍ശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് സസ്പെന്റ് ചെയ്തത്. അത് തെറ്റാണെന്നാണ് എസ്എഫ്ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പറയുന്നതെങ്കില്‍ ആ വിദ്യാര്‍ത്ഥി സാമൂഹ്യമാധ്യമങ്ങളിലെഴുതിയ സംസ്‌കാര ശൂന്യമായ പരാമര്‍ശങ്ങളെ പ്രോത്സാഹിപ്പിച്ച് സംഘടന വളര്‍ത്തലാണോ സിപിഎം നയമെന്നത് ഇടതുപക്ഷം ജനങ്ങളോട് തുറന്ന് പറയാന്‍ തയ്യാറാകണമെന്നും ശ്രീകാന്ത് പറഞ്ഞു. ഇത്തരം മ്ലേച്ഛമായ പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്കുവേണ്ടി അക്രമസമരം നടത്തുന്ന ഇടതുപക്ഷം വിദ്യാര്‍ത്ഥി സമൂഹത്തെയാകമാനം വിഴിതെറ്റിക്കുകയാണ് ചെയ്യുന്നത്.

വിദേശയാത്രയുടെ ഭാഗമായി പ്രസാദ് പന്ന്യന്‍ കൈപ്പറ്റിയ അനധികൃത യാത്രാപ്പടി തിരിച്ചടയ്ക്കാനായി സര്‍വകലാശാല നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് വിസിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി സിപിഎമ്മുകാരെ കൂട്ടുപിടിച്ച് സമരം നടത്തുന്നത്. അമേരിക്കയിലെ സ്ഥാപനത്തില്‍ നിന്നും യുണ്ിവേഴ്സിറ്റിയില്‍ നിന്നും ഒരേ ആവശ്യങ്ങള്‍ക്കായി യാത്രാപ്പടി കൈപ്പറ്റുകയാണ് പ്രസാദ് പന്ന്യന്‍ ചെയ്തത്. നിയമനുസൃതമായി കൈപ്പറ്റാവുന്നതിനേക്കാളും ഇരട്ടിയിലധികം തുകയാണ് അദ്ദേഹം കൈപ്പറ്റിയത്. കൂടാതെ അദ്ദേഹത്തിന്റെ വീണ്ടും അമേരിക്ക സന്ദര്‍ശനത്തിനുള്ള നീക്കം യൂണിവേഴ്സിറ്റി അധികൃതര്‍ തടഞ്ഞതാണ് അദ്ദേഹത്തിനെ പ്രകോപിതനാക്കി അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി മുന്നോട്ട് വരാന്‍ പ്രേരണയായതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനുവേണ്ടി സമരരംഗത്ത് ഇറങ്ങുന്നതിലൂടെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

സര്‍വകലാശാലയില്‍ അഴിമതികള്‍ നടന്നിട്ടുണ്ടെന്ന് വെറുതേ ആരോപിക്കുകയല്ല സിപിഎം ചെയ്യേണ്ടത്. പകരം വ്യക്തമായ തെളിവുകള്‍ നിരത്തി പോലീസിനെയും നീതിപീഠത്തെയും സമീപിക്കുകയാണ് ചെയ്യേണ്ടത്. അത് ചെയ്യാത്തിടത്തോളം കാലം ജില്ലയ്ക്ക് തിലകക്കുറിയായി നില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കേരള കേന്ദ്ര സര്‍വകലാശാലയെ അക്രമിച്ച് തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യം മാത്രമാണ് സിപിഎം നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്. സര്‍വകലാശാലയില്‍ നടന്നിട്ടുള്ള നിയമനകാര്യത്തില്‍ യാതൊരുവിധ ഇടപെടലുകളും ബിജെപി നടത്തിയിട്ടില്ല. അത് സംബന്ധിച്ച് ഇടതുപക്ഷവുമായി പരസ്യ സംവാദത്തിന് ബിജെപി തയ്യാറാണെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎം അജണ്ടയുടെ ഭാഗമായി പുറത്ത് നിന്നുപോലും വിദ്യാര്‍ത്ഥികളെ യുണിഫോമുകളില്‍ ക്യാമ്പസിനകത്ത് കൊണ്ടുവന്ന് അനാവശ്യ അക്രമസമരങ്ങള്‍ നടത്തി അവരെ കേസുകളില്‍പ്പെടുത്തുന്ന സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. അക്രമസമരം തടയുന്നതിലും കേന്ദ്ര സര്‍വകലാശാലയ്ക്ക് മതിയായ സംരക്ഷണം നല്‍കുന്നതിലും പോലീസിന്റെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചകളാണ് സംഭവിച്ചതെന്നതിന്റെ തെളിവാണ് പുറത്തുനിന്നുള്ളവര്‍ സര്‍വകലാശാല വരാന്തകളില്‍പോലും സമരത്തിനെത്തിയതെന്നും ശ്രീകാന്ത് ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി സുരേഷ്‌കുമാര്‍ ഷെട്ടിയും ശ്രീകാന്തിനൊപ്പമുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  BJP, Central University, Kasaragod, News, Adv. Srikanth, CPM, Press meet, BJP against CPM in Central University Issues

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia