ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാക്കള്‍ സി സി ടി വിയില്‍ കുടുങ്ങി; ഉടന്‍ പിടിയിലാകുമെന്ന് പോലീസ്
Aug 21, 2019, 20:28 IST
നീലേശ്വരം: (www.kasargodvartha.com 21.08.2019) ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാക്കള്‍ സി സി ടി വിയില്‍ കുടുങ്ങി. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് നീലേശ്വരം സി ഐ എ എം മാത്യു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ബീഡി ലാബലിംഗ് തൊഴിലാളിയായ പള്ളിക്കര നീരോക്കിലെ രാഘവന്റെ ഭാര്യ നാരായണിയുടെ രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയായിരുന്നു മാല കവര്‍ച്ചാ സംഘത്തിന്റെ അക്രമമുണ്ടായത്. സമീപത്തെ ഒരു കടയില്‍ നിന്നും പ്രതികളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും സി ഐ പറഞ്ഞു. പേരോലിലെ ബീവറേജ് മദ്യശാലയ്ക്കടുത്തുള്ള സി സി ടി വി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുമെന്നാണ് പോലീസ് നല്കുന്ന വിവരം. യുവാക്കളെത്തിയ ബൈക്കിന് നമ്പര്‍ പ്ലേറ്റുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ നിലയ്ക്ക് അന്വേഷണം നടത്താന്‍ പോലീസ് സാധിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, Kasaragod, Kerala, news, Top-Headlines, Crime, Robbery, Bike riders steal woman's gold chain; trapped in CCTV
< !- START disable copy paste -->