city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബംഗാളി യുവാവ് ഓടിക്കിതച്ച് പോലീസ് സ്‌റ്റേഷനിലെത്തി; ഞെട്ടിത്തരിച്ച് കാര്യമന്വേഷിച്ചപ്പോള്‍ പോലീസിന് മനസിലായത് മുന്നിലിരിക്കുന്നത് ലക്ഷപ്രഭുവാണെന്ന്, കൈയ്യിലുള്ളത് 70 ലക്ഷം!

നീലേശ്വരം: (www.kasargodvartha.com 03.06.2019) ബംഗാളി യുവാവ് ഓടിക്കിതച്ച് പോലീസ് സ്‌റ്റേഷനിലെത്തി. ഞെട്ടിത്തരിച്ച് കാര്യമന്വേഷിച്ചപ്പോള്‍ പോലീസിന് മനസിലായത് മുന്നിലിരിക്കുന്നത് ലക്ഷപ്രഭുവാണെന്ന്. 70 ലക്ഷത്തിന്റെ ഭാഗ്യക്കുറിയടിച്ച ബംഗാളി യുവാവാണ് നീലേശ്വരം പോലീസ് സ്‌റ്റേഷനിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.


നീലേശ്വരം ചോയ്യങ്കോട് താമസിച്ച് കോണ്‍ക്രീറ്റ് ജോലി ചെയ്തുവരികയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി വിജയ് (28)ക്കാണ് ഞായറാഴ്ച നറുക്കെടുത്ത കേരള ഭാഗ്യക്കുറിയുടെ പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയടിച്ചത്. ചോയ്യങ്കോട്ട് നടന്നുകൊണ്ട് ലോട്ടറി വില്‍ക്കുന്ന പപ്പന്‍ എന്നയാളുടെ കൈയ്യില്‍ നിന്നാണ് വിജയ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. തിങ്കളാഴ്ച രാവിലെ താനെടുത്ത ടിക്കറ്റിന് 70 ലക്ഷം രൂപ അടിച്ചതായി അറിഞ്ഞതോടെ പേടിച്ചരണ്ട വിജയ് ബസ് കയറി നേരെ നീലേശ്വരം പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.

സ്‌റ്റേഷനിലെ എഎസ്ഐയും പിആര്‍ഒയുമായ മുഹമ്മദ് ഹനീഫയുടെ മുന്നിലേക്ക് വിറയാര്‍ന്ന കൈകളോടെ ലോട്ടറി ടിക്കറ്റ് നീട്ടിയപ്പോള്‍ പോലീസും ശരിക്കും അമ്പരന്നു. അന്വേഷിച്ചപ്പോഴാണ് ഈ ലോട്ടറി ടിക്കറ്റിന് ലക്ഷങ്ങളടിച്ചതായി യുവാവ് വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ പോലീസ് യുവാവിനെ സമാധാനിപ്പിക്കുകയും എല്ലാം ശരിയാക്കാമെന്ന് അറിയിക്കുകയുമായിരുന്നു. യുവാവിനെയും കൊണ്ട് നീലേശ്വരം സ്റ്റേറ്റ് ബാങ്കില്‍ പോലീസ് എത്തുകയും ടിക്കറ്റ് ഏല്‍പിക്കുകയും ചെയ്തു. എന്നാല്‍ ബാങ്ക് അധികൃതര്‍ റേഷന്‍ കാര്‍ഡും പാന്‍കാര്‍ഡും ചോദിച്ചതോടെ വിജയ് കൈമലര്‍ത്തി. സാങ്കേതിക പ്രശ്‌നം നോക്കേണ്ടെന്നും ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങണമെന്നും പോലീസ് മാനേജറോട് ആവശ്യപ്പെട്ടു. ഹെഡ് ഓഫീസില്‍ ചോദിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് മാനേജര്‍ പറഞ്ഞു.

ഹെഡ് ഓഫീസില്‍ വിവരമറിയിച്ചപ്പോള്‍ ലോട്ടറി ടിക്കറ്റ് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് വിജയ്ക്ക് ശ്വാസം നേരെ വീണത്. പാന്‍കാര്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ ശരിയാക്കി നല്‍കുമെന്നും മറ്റ് ആവശ്യമായ രേഖകള്‍ പോലീസ് മുന്‍കൈയ്യെടുത്ത് തന്നെ യുവാവിന് ഉണ്ടാക്കിക്കൊടുക്കുമെന്നും പി ആര്‍ ഒ മുഹമ്മദ് ഹനീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുവാവിന്റെ സഹോദരനും കാസര്‍കോട്ട് കൂലിവേല ചെയ്യുന്നുണ്ട്. പാവപ്പെട്ട കുടുംബാംഗമായ വിജയ് ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യയും മാതാപിതാക്കളും നാട്ടിലാണുള്ളതെന്ന് വിജയ് പറയുന്നു.

ഞായറാഴ്ച വൈകിട്ട് നറുക്കെടുത്ത RY360244 നമ്പര്‍ ലോട്ടറിക്കാണ് ഒന്നാം സമ്മാനമടിച്ചത്.

ബംഗാളി യുവാവ് ഓടിക്കിതച്ച് പോലീസ് സ്‌റ്റേഷനിലെത്തി; ഞെട്ടിത്തരിച്ച് കാര്യമന്വേഷിച്ചപ്പോള്‍ പോലീസിന് മനസിലായത് മുന്നിലിരിക്കുന്നത് ലക്ഷപ്രഭുവാണെന്ന്, കൈയ്യിലുള്ളത് 70 ലക്ഷം!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords:  Neeleswaram, kasaragod, Kerala, news, Lottery, Police, Bengali youth won 70 Lakh Pournami lottery.                         
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia