city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Beach Fest | കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം

ബേക്കല്‍: (www.kasargodvartha.com) കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്. എന്നാല്‍ പ്രതിസന്ധി തരണം ചെയ്തു. വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
                 
Beach Fest | കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം

ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി ടൈം മഗസിന്‍ കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഏറെ സഹായകമാകും. ട്രാവല്‍ ആന്‍ഡ് ലേഷര്‍ മാഗസിന്‍ ലോകത്തെ പ്രധാന വെഡിങ് സ്‌പോട്ടുകളില്‍ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ ടുഡേയുടെ വിനോദസഞ്ചാര മേലേക്കുള്ള അവാര്‍ഡും കേരളത്തിലാണ് ലഭിച്ചത്. വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
            
Beach Fest | കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം

വിമാനയാത്ര നിരക്ക് ഗണ്യമായി വര്‍ദ്ധിപ്പിച്ചത് സഞ്ചാരികളുടെ വരവിനെ ബാധിക്കും. ദേശീയപാത വികസനം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സാധ്യമാകുന്നതോടെ കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തും. കൂടുതല്‍ വിമാന സര്‍വീസുകള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സമാധാനവും ശാന്തിയും നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇതുപോലുള്ള ഒരുമയുടെ ഉത്സവങ്ങള്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാകും. ബേക്കല്‍ ബീച്ച് ഫെസ്റ്റ് പോലുള്ള ഒരുമയുടെ കൂട്ടായ്മകള്‍ മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
               
Beach Fest | കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം

അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. റോബോട്ടിക് ഷോ തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അക്വാട്ടിക് ഷോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, എഡിഎം എ കെ രമേന്ദ്രന്‍, മുന്‍ എംഎല്‍എമാരായ കെവി കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍, കെ പി കുഞ്ഞിക്കണ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ പി ഷിജിന്‍സ്വാഗതവും മാനേജര്‍ യു.എസ് പ്രസാദ് നന്ദിയും പറഞ്ഞു.
         
Beach Fest | കേരളത്തില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം




കാസര്‍കോടിന്റെ വികസന മുന്നേറ്റത്തില്‍ നാഴികക്കല്ലാകും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഭാരതീയ സംസ്‌കാരത്തിന്റെ മഹിതമായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നാടിന്റെ വികസന മുന്നേറ്റവഴിയില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നാഴികകല്ലായി മാറുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഫെസ്റ്റിവലില്‍ ഒരുക്കിയ റോബോട്ടിക് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധിനിവേശത്തിന്റേയും, അതിജീവനത്തിന്റേയും ചരിത്രമുള്ള ഈ മണ്ണ്, ഇന്ന് വികസനക്കുതിപ്പിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച് മുന്നേറുകയാണ്. ആ മുന്നേറ്റത്തിന്റെ പട്ടികയിലേക്ക് ഇടം പിടിക്കുകയാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റ്. പാരമ്പര്യത്തനിമയുടെ വീണ്ടെടുപ്പിനോടൊപ്പം, ഇന്നലെകളില്‍ നമ്മുടെ നാടുകളില്‍ നിലനിന്നിരുന്ന ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും ഇത്തരം മേളകള്‍ പ്രചോദനമാകും. കലയും സംഗീതവും സാഹിത്യവും മനുഷ്യമനസ്സുകള്‍ക്ക് ഒരുമയുടെ സന്ദേശം പകരുന്ന നന്‍മകളാണ്. അത്തരം നന്‍മകളെ പോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. മനുഷ്യമനസ്സുകള്‍ക്കിടയില്‍ വിദ്വേഷങ്ങളുടേയും വെറുപ്പിന്റേയും മതില്‍ കെട്ടുകള്‍ പണിയാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്ന പുതിയ കാലത്ത്, സ്‌നേഹ - സൗഹൃദങ്ങളുടെ ഇത്തരം ഉത്സവങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

വിനോദത്തോടൊപ്പം വിജ്ഞാനവും സമന്വയിച്ച മേളയാണിത്. പുതിയ കാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ച് കൊണ്ടിരിക്കുന്ന ശാസ്ത്ര ശാഖയാണ് ഈ മേളയോടനുബന്ധിച്ച് സംവിധാനിച്ചിരിക്കുന്ന റോബോട്ടിക്ക് ഷോ. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന എഞ്ചിനീയറിംഗ്, സയന്‍സ് വിഭാഗങ്ങളുടെ ഒരു അന്തര്‍ദേശീയ ശാഖയാണ് റോബോട്ടിക്‌സ്. ലോകം നാലാം വ്യാവസായിക വിപ്ലവ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ഇതില്‍ ഏറെ പ്രാധാന്യമുള്ള മേഖലകളാണു നിര്‍മിതബുദ്ധിയും റോബോട്ടിക്‌സും. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെ അടുത്തറിയുന്നതില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ പിന്നിലാകാന്‍ പാടില്ല. നൂതന ആശയങ്ങളിലേക്ക് പുതു തലമുറയ വഴി നടത്താന്‍ ഉപയോഗപ്പെടുത്താവുന്നതായിയി റോബോട്ടിക്ക് ഷോ മാറുമെന്നും മന്ത്രി പറഞ്ഞു. ജയകേരളം നവ കേരളം എന്ന പേരില്‍ തയ്യാറാക്കിയ മലയാള സംഗീത ആല്‍ബവും മന്ത്രി പ്രകാശനം ചെയ്തു.

കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

വിദേശ വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സാധിക്കുമെന്ന് രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ അക്വാ ഷോ, ഫ്‌ളവര്‍ ഷോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിയയില്‍ എയര്‍ സ്ട്രിപ്പ് കൂടി യാഥാര്‍ഥ്യമായാല്‍ ബേക്കലിന്റെ ടൂറിസം വികസനം ശക്തമാക്കാന്‍ സാധിക്കും. ബേക്കലിന്റെ പ്രകൃതി ഭംഗിയും ഇവിടുത്തെ ഗ്രാമീണ സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്നതാണെന്നും ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നും എം.പി പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Bekal-Beach, Bekal, Festival, Celebration, New-Year-2023, Pinarayi-Vijayan, Inauguration, Video, Tourism, Travel&Tourism, Bekal International Beach Festival, Chief Minister Pinarayi Vijayan, Bekal International Beach Festival inaugurated by Chief Minister Pinarayi Vijayan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia